സമൂഹത്തിെൻറ വേദനകൾ നമ്മുടേതായി മാറണം- ജസ്​റ്റിസ് ജ്യോതീന്ദ്രനാഥ്

തലശ്ശേരി: സമൂഹത്തി​െൻറ വേദനകൾ നമ്മുടേതായി മാറണമെന്ന് ഹൈകോടതി ജസ്റ്റിസ് കെ.പി. ജ്യോതീന്ദ്രനാഥ്. ടെലിച്ചറി സോഷ്യൽ വെൽഫെയർ ട്രസ്റ്റി​െൻറ കീഴിൽ, ആേരാരുമില്ലാത്ത അമ്മമാരെ സംരക്ഷിക്കുന്ന സ്ഥാപനമായ കുട്ടിമാക്കൂലിലെ സ്നേഹക്കൂടി​െൻറ ഒന്നാം വാർഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ട്രസ്റ്റ് ചെയർമാൻ എം.പി. അരവിന്ദാക്ഷൻ അധ്യക്ഷത വഹിച്ചു. െഎ.എം.എ തലശ്ശേരി ശാഖ പ്രസിഡൻറ് ഡോ. സി.കെ. രാജീവ് നമ്പ്യാർ, പി.കെ. അബ്ദുല്ല, നവാസ് മേത്തർ, ഇ. പ്രദീപൻ, മേജർ പി. ഗോവിന്ദൻ, ട്രസ്റ്റ് സെക്രട്ടറി ബാബു പാറാൽ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.