സ്കൂളുകൾക്ക് ഫർണിച്ചറും പുസ്തകങ്ങളും നൽകി

പഴയങ്ങാടി: മാട്ടൂൽ ഗ്രാമപഞ്ചായത്ത് സമഗ്ര വിദ്യാഭ്യാസ പദ്ധതിയിൽ സ്കൂൾ ലൈബ്രറി ശാക്തീകരണത്തി​െൻറ ഭാഗമായി പഞ്ചായത്തിലെ 13 സ്കൂളുകൾക്ക് മേശ, കസേര, അലമാര, 12000 രൂപ വിലവരുന്ന പുസ്തകങ്ങൾ എന്നിവ നൽകി. മാട്ടൂൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.വി. മുഹമ്മദലി ഹാജി, മാട്ടൂൽ എം.യു.പി സ്കൂൾ പ്രധാനാധ്യാപകൻ സി. കൃഷ്ണന് നൽകി ഉദ്ഘാടനം ചെയ്തു. വി.പി.കെ. അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. വാർഡ് മെംബർമാരായ പി.വി. ഇബ്രാഹിം കുട്ടി, വി.പി.കെ. അബ്ദുൽ സലാം, ഇംപ്ലിമ​െൻറിങ് ഓഫിസർ സി.പി. പ്രകാശൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.