ഉരുവച്ചാൽ: . പുതിയ പാലം മൂന്നുമാസത്തിനകം യാത്രക്കാർക്ക് തുറന്നുകൊടുക്കും. പാലത്തിെൻറ കോൺക്രീറ്റ് പ്രവൃത്തികൾ അടുത്തുതന്നെ പൂർത്തീകരിക്കും. 26 മീറ്റർ നീളത്തിലും 12 മീറ്റർ വീതിയിലുമാണ് പുതിയ പാലം നിർമിക്കുന്നത്. രണ്ടു കോടി രൂപയാണ് പുതിയ ചെലവ് പ്രതീക്ഷിക്കുന്നത്. തുടർന്ന് അപ്രോച്ച് റോഡുകളുടെ നിർമാണം, ഓവുചാൽ, നടപ്പാത എന്നിവയും പൂർത്തീകരിക്കാനുണ്ട്. തലശ്ശേരി-വളവുപാറ റോഡ് വികസനത്തോടനുബന്ധിച്ച് കരേറ്റ പഴയപാലത്തിന് സമീപമാണ് പുതിയ പാലം നിർമിക്കുന്നത്. പഴയ പാലത്തിെൻറ അപകടാവസ്ഥ കണക്കിലെടുത്ത് പാലത്തിലൂടെ ഒരെസമയം ഇരുഭാഗങ്ങളിലേക്കും കടന്നുപോവുന്നതിന് നിയന്ത്രണമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.