ചെറുപുഴ: ചൊവ്വാഴ്ച ഉച്ചകഴിഞ്ഞുണ്ടായ കനത്തമഴയും മിന്നലും മലയോരത്ത് വ്യാപകനാശമുണ്ടാക്കി. കൊട്ടത്തലച്ചിമലയില്‍നിന്നുണ്ടായ മലവെള്ളപ്പാച്ചിലില്‍ താഴ്ന്ന പ്രദേശങ്ങളായ പുളിങ്ങോം, ഉമയംചാല്‍, വാഴക്കുണ്ടം മേഖലയിലെ തോടുകള്‍ കവിഞ്ഞൊഴുകി. നിരവധി വീടുകളില്‍ വെള്ളം കയറി. വീട്ടുമതിലുകള്‍ തകർന്നു. വാഴക്കുണ്ടത്തെ ചാണ്ടിക്കൊല്ലിയില്‍ മനോജിെൻറ വീടിെൻറ മതിലും വീടിനോട് ചേർന്നുള്ള ഷെഡും തകര്‍ന്നു. പൈച്ചിടത്തില്‍ വിജയെൻറ വീടിനുപിന്നില്‍ മണ്ണിടിഞ്ഞ് വൻ കുഴി രൂപപ്പെട്ടു. മണ്ണൊലിപ്പിനെ തുടർന്ന് ചൂരപ്പടവ്-കൊട്ടത്തലച്ചി റോഡ് തകര്‍ന്നു. കോലുവള്ളി കന്നിക്കളത്തെ പുരയിടത്തില്‍ റോയിയുടെ വീട്ടിലെ വൈദ്യുതോപകരണങ്ങള്‍ മിന്നലേറ്റ് തകര്‍ന്നു. പ്രദേശത്ത് വൈദ്യുതി ബന്ധം താറുമാറായി. തവിടിശ്ശേരി ഗവ. ഹൈസ്കൂളിെൻറ മുന്‍വശത്തെ കവാടം തകര്‍ന്നു. സ്‌കൂള്‍ കലോത്സവം പുരോഗമിക്കുന്നതിനിടെയായിരുന്നു അപകടം. മഴ വന്നതോടെ കുട്ടികളെ മുഴുവന്‍ സ്‌കൂള്‍ ഹാളിലേക്ക് മാറ്റിയതിനാല്‍ വന്‍ദുരന്തം ഒഴിവായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.