അംഗൻവാടി കെട്ടിടോദ്ഘാടനം

പരിയാരം: പരിയാരം പഞ്ചായത്ത് 14ാം വാർഡിലെ പി.കെ. ശ്രീമതി എം.പി നിർവഹിച്ചു. തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ടി. ലത അധ്യക്ഷത വഹിച്ചു. കണ്ണൂർ എം.പിയുടെ പ്രാദേശിക വികസന നിധിയിലെ എട്ടു ലക്ഷവും പരിയാരം പഞ്ചായത്ത് തനത് നിധിയിലെ മൂന്നര ലക്ഷവും ചേർന്നാണ് കെട്ടിടം പൂർത്തിയാക്കിയത്. കൊട്ടില ഓണപ്പറമ്പ് നൂറുൽ ഇസ്ലാം ജമാഅത്ത് പള്ളി കമ്മിറ്റി സൗജന്യമായി നൽകിയ അഞ്ചു സ​െൻറ് സ്ഥലത്താണ് കെട്ടിടം. പരിയാരം ദേശീയപാതക്ക് സമീപം 10 വർഷമായി ശോച്യാവസ്ഥയിലുള്ള കെട്ടിടത്തിൽനിന്ന് അംഗൻവാടി മാറ്റാൻ വേണ്ടിയാണ് പള്ളി കമ്മിറ്റി സ്ഥലം അനുവദിച്ചത്. ചടങ്ങിൽ സംസ്‌ഥാനതലത്തിൽ മികച്ച അംഗൻവാടി ഹെൽപറായി തെരഞ്ഞെടുത്ത കുറ്റ്യേരി അംഗൻവാടി ഹെൽപർ വി.പി. യശോദയെ അനുമോദിച്ചു. പഞ്ചായത്ത് പ്രസിഡൻറ് എ. രാജേഷ്, പഞ്ചായത്ത് അംഗങ്ങളായ കെ.വി. രമ, ടി. ഷീബ, ടി.പി. രഘു, പി. സാജിത, പി.വി. സജീവൻ, ടി. സൗമിനി, ബ്ലോക്ക് മെംബർ പി. രഞ്ജിത്ത്, അബ്ദുൽ ഷുക്കൂർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.