ഗ്രീൻ പേരാവൂർ മാരത്തൺ

കേളകം: നവകേരളനിർമാണത്തി​െൻറ ഭാഗമായി ചേംബർ ഓഫ് പേരാവൂരും വൈസ്‌മെൻ ഇൻറർനാഷനൽ വെസ്റ്റ് ഇന്ത്യ റീജ്യനും സംഘടിപ്പിക്കുന്ന ഗ്രീൻ പേരാവൂർ മാരത്തണി​െൻറ ഓൺലൈൻ രജിസ്‌ട്രേഷൻ തുടങ്ങി. ജില്ല കലക്ടറുടെ ചേംബറിൽ കലക്ടർ മിർ മുഹമ്മദലി ആദ്യ രജിസ്‌ട്രേഷൻ ചെയ്ത് വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്തു. ചേംബർ പ്രസിഡൻറ് വി.കെ. വിനേശൻ, റെയ്‌സ് ഡയറക്ടർ മൈക്കിൾ കെ. മൈക്കിൾ, ഡെന്നി ജോസഫ്, അനൂപ് നാരായണൻ, എം.സി. കുട്ടിച്ചൻ, പി.പി. സുരേഷ്, കെ.എം. ഷാജി, രാജേഷ്, അജിത്ത് എന്നിവർ സംബന്ധിച്ചു. ജിമ്മി ജോർജ് ഫൗണ്ടേഷൻ, പി.വൈ.സി എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഗ്രീൻ പേരാവൂർ ക്വാർട്ടർ മാരത്തൺ ഡിസംബർ 23നാണ് നടക്കുക. കൂടുതൽ വിവരങ്ങൾക്ക്: www.peravoormarathon.com .
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.