സി.പി.എമ്മും ബി.ജെ.പിയും ജനങ്ങളെ തമ്മിലടിപ്പിച്ച് നേട്ടമുണ്ടാക്കാൻ ശ്രമിക്കുന്നു -കെ. സുരേന്ദ്രൻ

പയ്യന്നൂർ: ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചും വഞ്ചിച്ചും തമ്മിലടിപ്പിച്ചും കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയും കേരളത്തിലെ സി.പി.എമ്മും രാഷ്ട്രീയ നേട്ടം കൊയ്യാൻ ശ്രമിക്കുകയാണെന്ന് ഐ.എൻ.ടി.യു.സി ദേശീയ സെക്രട്ടറി കെ. സുരേന്ദ്രൻ. ക്ഷേമപെൻഷനുകൾ തടഞ്ഞതായി ആരോപിച്ച് പയ്യന്നൂർ നഗരസഭ യു.ഡി.എഫ് കൗൺസിലർമാർ നഗരസഭ ഓഫിസ് പരിസരത്ത് നടത്തിയ ഏകദിന ഉപവാസ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യു.ഡി.എഫ് സർക്കാർ കൊണ്ടുവന്ന ക്ഷേമപെൻഷനുകളാണ് ഇപ്പോൾ തടഞ്ഞത്. പാവപ്പെട്ടവരെയും തൊഴിലാളികളെയും വഞ്ചിക്കുന്ന സി.പി.എമ്മി​െൻറ രാഷ്ട്രീയ അധഃപതനമാണ് ഇതിലൂടെ വെളിവാകുന്നത്. ശബരിമല വിഷയത്തിൽ സി.പി.എമ്മും ബി.ജെ.പിയും രാഷ്ട്രീയം കളിക്കുകയാണെന്നും കോൺഗ്രസ് വിശ്വാസികൾക്കൊപ്പമാണെന്നും സുരേന്ദ്രൻ പറഞ്ഞു. കെ. ജയരാജ് അധ്യക്ഷത വഹിച്ചു. കെ.പി.സി.സി നിർവാഹക സമിതി അംഗം എം. നാരായണൻകുട്ടി, ഡി.സി.സി ഭാരവാഹികളായ എ.പി. നാരായണൻ, അഡ്വ. കെ. ബ്രിജേഷ് കുമാർ, ബ്ലോക്ക് പ്രസിഡൻറ് അഡ്വ. ഡി.കെ. ഗോപിനാഥ്, മുസ്ലിം ലീഗ് ജില്ല സെക്രട്ടറി കെ.ടി. സഹദുള്ള, നേതാക്കളായ വി.സി. നാരായണൻ, വി.എൻ. എരിപുരം, കെ.കെ. ഫൽഗുനൻ, കെ.എം. ശ്രീധരൻ, ബി. സജിത് ലാൽ, കെ.വി. കൃഷ്ണൻ, വി.കെ.പി. ഇസ്മായിൽ തുടങ്ങിയവർ സംസാരിച്ചു. നഗരസഭ പ്രതിപക്ഷ നേതാവ് പി.പി. ദാമോദരൻ, കൗൺസിലർമാരായ ഇ.പി. ശ്യാമള, എ.കെ. ശ്രീജ, ശ്രീലത ജഗദീശൻ, ലത നാരായണൻ, കെ.സി. സ്മിത, പി. സരോജിനി ടീച്ചർ, എം.കെ. ഷമീമ, നസീമ ടീച്ചർ, ബുഷ്റ എന്നിവർ ഉപവാസത്തിന് നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.