അവഗണനക്കെതിരെ കരുക്കൾ നീക്കി ആദിത്യൻ ദേശീയ ചാമ്പ്യൻഷിപ്പിന്

പയ്യന്നൂർ: സർക്കാർ വകുപ്പുകളുടെയും സംഘാടകരുടെയും അനാസ്ഥ മൂലം ചെസ് മത്സരത്തിൽ പങ്കെടുക്കാൻ അവസരം നഷ്ടമായ വിദ്യാർഥി പൊരുതി നേടിയത് വിജയത്തി​െൻറ പടവുകൾ. പയ്യന്നൂർ അന്നൂരിലെ ആദിത്യൻ രവീന്ദ്രനാണ് കോടതിയുടെ പിന്തുണയോടെ ഉയരങ്ങളിലേക്ക് കുതിച്ചത്. ജില്ല വിദ്യാഭ്യാസ വകുപ്പി​െൻറയും ജില്ല സ്കൂൾ സ്പോർട്സ് ആൻഡ് ഗെയിംസ് സംഘാടകരുടെയും അനാസ്ഥയും നിരുത്തരവാദിത്തവുംമൂലം ആദിത്യന് റവന്യൂ ജില്ല മത്സരത്തിൽ പങ്കെടുക്കാനായില്ല. സാങ്കേതിക കാരണം പറഞ്ഞ് ആദിത്യനെ മടക്കിയപ്പോൾ കോടതി തുണക്കെത്തി. കോടതിയുടെ തുണയോടെ സംസ്ഥാന നോർത്ത് സോൺ ചെസ് ചാംപ്യൻഷിപ്പിൽ പങ്കെടുക്കാൻ അവസരം ലഭിക്കുകയായിരുന്നു. മത്സരത്തിൽ പങ്കെടുത്ത് ഒന്നാം സ്ഥാനം നേടിയാണ് മധുരമായി പകരം വീട്ടിയത്. സംസ്ഥാന തലത്തിൽ മൂന്നാം സ്ഥാനം നേടി ദേശീയതല മത്സരത്തിൽ പങ്കെടുക്കാനും യോഗ്യത നേടി. വെള്ളൂർ ഗവ. ഹയർ സെക്കൻഡറി വിദ്യാർഥിയാണ് ഈ ചെസ് താരം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.