ശ്രീകണ്ഠപുരം: ചുണ്ടപ്പറമ്പ് -ഏരുവേശ്ശി -പൂപ്പറമ്പ് റോഡ് നിർമാണത്തിനിടെ കരിങ്കൽ ഭിത്തി തകർന്ന് റോഡ് റോളർ കുളത്തിൽ വീണ് ഡ്രൈവർ മരിച്ച കേസിൽ കരാറുകാരെൻറ മുൻകൂർ ജാമ്യാപേക്ഷ ജില്ല സെഷൻസ് കോടതി തള്ളി. കരാറുകാരൻ കാസർകോട് സ്വദേശി അബ്ദുൽ ഖാദറിെൻറ മുൻകൂർ ജാമ്യ ഹരജിയാണ് തള്ളിയത്. കേസിൽ പ്രതിയായ പൊതുമരാമത്ത് വകുപ്പ് ഓവർസിയർ ശ്രീകണ്ഠപുരം പൊടിക്കളത്തെ സന്തോഷ്കുമാറിെൻറ മുൻകൂർ ജാമ്യ ഹരജി അടുത്തയാഴ്ച പരിഗണിക്കും. കഴിഞ്ഞ ജനുവരി 18നാണ് അപകടം നടന്നത്. റോഡ് റോളർ ഡ്രൈവർ ചെമ്പേരി മണ്ണംകുണ്ടിലെ വെട്ടിക്കൽ ഷാജിയാണ് (45) മരിച്ചത്. ആദ്യം വാഹനാപകടമെന്ന നിലയിലാണ് പൊലീസ് കേസെടുത്തത്. വ്യാപക പരാതിയുയർന്നതിനെ തുടർന്ന് തളിപ്പറമ്പ് ഡിവൈ.എസ്.പി കെ.വി. വേണുഗോപാൽ അന്വേഷണത്തിന് പുതിയ സംഘത്തെ നിയോഗിച്ചിരുന്നു. പുനരന്വേഷണത്തിലാണ് റോഡിെൻറ പാർശ്വഭിത്തി നിർമാണത്തിലെ അപാകതയാണ് അപകടകാരണമെന്ന് കണ്ടെത്തിയത്. ഇതേത്തുടർന്നാണ് കരാറുകാരനും ഒാവർസിയർക്കുമെതിരെ കേസെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.