ഭിന്നശേഷിക്കാർക്ക്​ പരിശീലനം

കണ്ണൂർ: ഭിന്നശേഷിക്കാർക്കായി ദുരന്തനിവാരണത്തിൽ പരിശീലനം നൽകുന്നതിന് ദുരന്തനിവാരണവകുപ്പും എം.ജി സർവകലാശാല ഇൻറർസർവകലാശാല സ​െൻറർ ഫോർ ഡിസബിലിറ്റി സ്റ്റഡീസും സംഘടിപ്പിച്ച പരിശീലനം സമാപിച്ചു. നാലു ദിവസങ്ങളിലായാണ് പരിശീലനം സംഘടിപ്പിച്ചത്. കാഴ്ചക്കുറവുള്ളവർ, കേൾവിക്കുറവുള്ളവർ, ചലനവൈകല്യം നേരിടുന്നവർ, ബുദ്ധിവൈകല്യമുള്ളവർ എന്നിവരും അവരുടെ മാതാപിതാക്കൾക്കുമായാണ് പരിശീലനം നൽകിയത്. ക്യാമ്പിൽ 40 പേർ പെങ്കടുത്തു. സമാപനസമ്മേളനം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. ഡോ. പി.ടി. ബാബുരാജ് അധ്യക്ഷതവഹിച്ചു. ഡി.ഇ.ഇ.ഒ സ്റ്റേറ്റ് സെക്രട്ടറി ജയകുമാർ, ഡോ. ആനന്ദ്, സാമൂഹികനീതി ജില്ല ഒാഫിസർ രാജീവ് എന്നിവർ സംസാരിച്ചു. ഡോ. ടി.എസ്. നിഷ നന്ദിപറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.