വീടുകളിൽ മാലിന്യനിർമാർജന ബോധവത്​കരണവുമായി വിദ്യാർഥികൾ

കല്യാശ്ശേരി: കല്യാശ്ശേരി ഗവ. വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂനിറ്റ് ജില്ല ശുചിത്വമിഷ​െൻറ സഹകരണത്തോടെ കല്യാശ്ശേരിയിലെ 1500ഓളം വീടുകളിൽ മാലിന്യനിർമാർജന ബോധവത്കരണം നടത്തുന്ന പദ്ധതി തുടങ്ങി. സ്കൂളിൽ നടക്കുന്ന ദ്വിദിന സഹവാസ ക്യാമ്പി​െൻറ ഭാഗമായാണ് പദ്ധതി ആരംഭിച്ചത്. ക്യാമ്പി​െൻറ ഉദ്ഘാടനം കല്യാശ്ശേരി പഞ്ചായത്ത് പ്രസിഡൻറ് ഇ.പി. ഓമന നിർവഹിച്ചു. എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ ടി.പി. റഹീം, പി.ടി.എ പ്രസിഡൻറ് പി. സജീവൻ, പി. ബാലൻ, കുടുംബശ്രീ കോഓഡിനേറ്റർ കെ. മീനാക്ഷി, പി. ഷ്യാംജിത്ത്, പി. മെഹ്നാസ് എന്നിവരാണ് പരിപാടി ഏകോപിപ്പിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.