കണ്ണൂർ സിറ്റി: മത്സ്യത്തൊഴിലാളികൾക്കും കുടുംബങ്ങൾക്കുമുള്ള രണ്ടാമത്തെ മെഡിക്കൽ ക്യാമ്പ് കോർപറേഷൻ മേയർ ഇ.പി. ലത ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ പി. ഇന്ദിര അധ്യക്ഷത വഹിച്ചു. ഫിഷറീസ് അഡീഷനൽ ഡയറക്ടർ സി.കെ. ഷൈനി, ഫിഷറീസ് എസ്.ഐ റിജിൽ രാജ്, കോർപറേഷൻ അംഗങ്ങളായ സി. സമീർ, ആശ, യു. പുഷ്പരാജ്, എ.സി. നിശാന്ത്, അജിത്ത്, കരീം എന്നിവർ സംസാരിച്ചു. ജനറൽ മെഡിസിൻ, ത്വഗ്രോഗം, സ്ത്രീ രോഗം, നേത്രരോഗം, ശിശുരോഗം എന്നീ വിഭാഗങ്ങളിലായി 200ഓളം മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് സൗജന്യ പരിശോധനയും മരുന്നുവിതരണവും നടത്തി. അറക്കൽ പാണ്ടികശാല അടിയന്തരമായി പുനരുദ്ധരിക്കണം കണ്ണൂർ സിറ്റി: പൊതുജനങ്ങൾക്കും വാഹനയാത്രക്കാർക്കും ഭീഷണിയായി മാറുന്ന അറക്കൽ പാണ്ടികശാല പുനരുദ്ധാരണം ഉടൻ നടത്തണമെന്ന് അറക്കൽ വാർഡ് മുസ്ലിം ലീഗ് കൺെവൻഷൻ ആവശ്യപ്പെട്ടു. ടി.എ. തങ്ങൾ അധ്യക്ഷത വഹിച്ചു. കെ.വി. യൂനിസ്, പി. ഹാരിസ്, കെ.പി. അശ്റഫ്, കെ. ഹാരിസ്, കെ. തൻവീർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.