കൊളച്ചേരി ഉപതെരഞ്ഞെടുപ്പ്; എൽ.ഡി.എഫി​െൻറ വിജയം കള്ളവോട്ടിനെ തുടർന്നെന്ന്​ കോൺഗ്രസ്​

കണ്ണൂർ: കൊളച്ചേരി ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് വിജയിച്ചത് പൊലീസും പോളിങ് ഉദ്യോഗസ്ഥരും ചേര്‍ന്ന് കള്ളവോട്ട് ചെയ്യാന്‍ ഒത്താശചെയ്തതുെകാണ്ടാണെന്ന് ഡി.സി.സി ജനറല്‍ സെക്രട്ടറി രജിത്ത് നാറാത്ത്, കൊളച്ചേരി ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡൻറ് ശിവദാസൻ, മണ്ഡലം സെക്രട്ടറി ബാലസുബ്രഹ്മണ്യൻ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വിദേശരാജ്യങ്ങളില്‍ ജോലിചെയ്യുന്ന 80ഒാളം ആളുകളുടെ പേരിലും മരിച്ചവരുടെ പേരിലും വോട്ടിങ് നടന്നിട്ടുണ്ട്. പോളിങ്ങി​െൻറ തലേദിവസം മുതല്‍ മണ്ഡലത്തിന് പുറത്തുള്ളവർ ബൂത്തുകളില്‍ പ്രവര്‍ത്തിക്കുന്നത് തടയണമെന്ന് മയ്യില്‍ പൊലീസിനോടും റിട്ടേണിങ് ഓഫിസറോടും നേരിട്ട് ആവശ്യപ്പെട്ടിരുന്നെങ്കിലും ഒരു പ്രയോജനവുമുണ്ടായില്ല. കൊളച്ചേരി, നണിയൂര്‍ ബൂത്തുകളില്‍ ഏര്‍പ്പെടുത്തിയ വിഡിയോ കാമറകളില്‍ വിഡിയോ കവര്‍ചെയ്യാൻ ബന്ധപ്പെട്ടവര്‍ തയാറായില്ല. യു.ഡി.എഫി​െൻറ ശക്തികേന്ദ്രമായ പള്ളിപറമ്പ് ജി.എം.എൽ.പി സ്‌കൂള്‍ ബൂത്തില്‍ മയ്യില്‍ ഏരിയ സെക്രട്ടറി ബിജു കണ്ടക്കൈയുടെ നേതൃത്വത്തില്‍ ഇരുന്നൂറിലധികം പ്രവര്‍ത്തകര്‍ വോട്ടുചെയ്യാന്‍ വന്ന മുസ്ലിം സ്ത്രീകളെ തടഞ്ഞ സംഭവവുമുണ്ടായി. ഇക്കാര്യം ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്.ഐയുടെ ശ്രദ്ധയില്‍പെടുത്തിയെങ്കിലും ഫലമുണ്ടായില്ലെന്നും നേതാക്കള്‍ പറഞ്ഞു. തങ്ങള്‍റോഡ് അംഗൻവാടി ബൂത്ത്, ഏകപക്ഷീയമായി തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുണ്ടാക്കിയ റിപ്പോര്‍ട്ടി​െൻറ അടിസ്ഥാനത്തില്‍ കപ്പണപറമ്പ് എൽ.പി സ്‌കൂളിലേക്ക് മാറ്റിയപ്പോള്‍ വോട്ടര്‍മാര്‍ നാല് കിലോമീറ്റര്‍ അധികം സഞ്ചരിക്കേണ്ടിവന്നു. അതിനാൽ 70-80 ശതമാനം പോളിങ് നടന്നിരുന്ന ഇവിടെ 59.85 ശതമാനം മാത്രമായി പോളിങ് ചുരുങ്ങി. ജനപ്രതിനിധികളായ പി.കെ. ശ്രീമതി എം.പിയും ജയിംസ് മാത്യു എം.എല്‍.എയും കുടുംബശ്രീ യോഗം വിളിച്ച്, പങ്കെടുത്ത ആളുകള്‍ക്ക് കിണര്‍ കുഴിക്കാന്‍ ധനസഹായം, ഡയാലിസിസിന് ധനസഹായം, പെന്‍ഷന്‍ വാഗ്ദാനങ്ങള്‍ എന്നിങ്ങനെ പെരുമാറ്റച്ചട്ടം കാറ്റിൽ പറത്തി പല ഉറപ്പുകളും നല്‍കിയതായും നേതാക്കൾ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.