കേളകം: അടക്കാത്തോട് കരിയങ്കാപ്പിൽ വളർത്തുനായ്ക്കൾ കാണാതാകുന്നത് നിത്യസംഭവമാകുന്നു. നായ്ക്കെള കടുവ പിടികൂടുന്നതാണെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. അടുത്തിടെ കരിയങ്കാപ്പിലെ ബാബുവിെൻറ വളർത്തുനായാണ് അപ്രത്യക്ഷമായത്. മുമ്പ് മംഗലത്തിൽ ജോസഫിെൻറ നായെ കൃഷിയിടത്തിൽ ചത്തനിലയിൽ കെണ്ടത്തിയിരുന്നു. കഴിഞ്ഞ ദിവസം പ്രദേശത്ത് ടാപ്പിങ്ങിന് പോയവർ കടുവയെ കണ്ടിരുന്നു. പ്രദേശത്ത് നിരീക്ഷണക്കാമറകൾ സ്ഥാപിക്കുന്നതിന് നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.