ഇൻഡിഗോ വീണ്ടും വന്നു; എയർഇന്ത്യ ഇന്നുമെത്തും

കണ്ണൂർ: ഇൻഡിഗോ യാത്രാവിമാനവും വ്യാഴാഴ്ച മട്ടന്നൂർ വിമാനത്താവളത്തിൽ ഇൻസ്ട്രുമ​െൻറ് ലാൻഡിങ് സിസ്റ്റം (െഎ.എൽ.എസ്) പരീക്ഷിച്ച് വിജയിച്ചു. പൈലറ്റിന് റൺവേ വ്യക്തമായി കാണാൻകഴിയാത്ത സാഹചര്യത്തിൽ വിമാനമിറക്കാനുള്ള സംവിധാനമാണ് െഎ.എൽ.എസ്. ചൊവ്വാഴ്ചത്തെ നിരീക്ഷണത്തി​െൻറ തുടർച്ചയായി എയർഇന്ത്യ എക്സ്പ്രസ് വെള്ളിയാഴ്ച രാവിലെ വീണ്ടും എത്തുമെന്നും അധികൃതർ അറിയിച്ചു. അപ്രതീക്ഷിതമാണ് എയർഇന്ത്യയുടെ െഎ.എൽ.എസ് പരീക്ഷണത്തിന് വേണ്ടിയുള്ള രണ്ടാം വരവ്. പൊതുജനങ്ങളുടെ സന്ദർശനത്തിന് വിമാനത്താവളം വെള്ളിയാഴ്ച മുതൽ തുറന്നിടാനുള്ള തീരുമാനത്തിനിടയിൽ എയർഇന്ത്യയുടെ പരീക്ഷണം പുലർച്ചയാണ് നടക്കുക. ഇൻഡിഗോയുടെ 78 പേർക്ക് സഞ്ചരിക്കാവുന്ന ചെറുവിമാനമാണ് വ്യാഴാഴ്ച ഉച്ചക്ക് വിമാനത്താവളത്തിൽ എത്തിയത്. 1.47ന് കൊച്ചിയിൽനിന്ന് പുറപ്പെട്ട വിമാനം 2.19ന് വിമാനത്താവളപരിധിയിലെത്തി. നാലുതവണ റൺേവയെ ടച്ച് ചെയ്ത് പറന്ന് അഞ്ചു റൗണ്ട് വലയംചെയ്ത് 3.18ന് മടങ്ങി. ക്യാപ്റ്റൻ സതീഷ് വീര നയിച്ച ഇൻഡിഗോയുടെ കണ്ണൂർ പരീക്ഷണം ഇതോടെ പൂർത്തിയായി. ചൊവ്വാഴ്ച നടന്നതി​െൻറ തുടർച്ചവേണമെന്ന നിർദേശമുണ്ടായതിനാലാണ് വെള്ളിയാഴ്ച വീണ്ടും എയർഇന്ത്യ എക്സ്പ്രസ് എത്തുന്നതെന്ന് വിമാനത്താവള സിഗ്നൽ കൺേട്രാളിങ് വൃത്തങ്ങൾ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.