തലശ്ശേരി: നെല്‍കൃഷി വ്യാപകമാക്കി ധര്‍മടം ഗ്രാമപഞ്ചായത്ത്. കൊയ്തത് നൂറുമേനി. കരനെല്‍കൃഷി വ്യാപകമാക്കുന്നതിെൻറ ഭാഗമായി പഞ്ചായത്തിലെ നാലേക്കര്‍ സ്ഥലത്താണ് വിത്തിറക്കിയത്. നൂറുമേനി വിളവ് കൊയ്ത് പഞ്ചായത്ത് ശ്രദ്ധേയമായി. കൂടുതല്‍ സ്ഥലങ്ങളിലേക്ക് കരനെല്‍കൃഷി വ്യാപിപ്പിക്കാനു ള്ള ഒരുക്കത്തിലാണ് പഞ്ചായത്ത്. തൊഴിലുറപ്പ് ജോലിക്കാരാണ് അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കുന്നത്. തരിശുരഹിത ഭൂമിയാക്കി മാറ്റുകയാണ് കരനെല്‍കൃഷിയിലൂടെ ഉദ്ദേശിക്കുന്നതെന്ന് പഞ്ചായത്ത് പ്രസിഡണ്ട് സി.പി. ബേബി സരോജം പറഞ്ഞു. പഞ്ചായത്തിലെ ഏഴാം വാര്‍ഡ് കരനെല്‍ വിളവെടുപ്പാണ് ഇന്നലെ നടന്നത്. വരും ദിവസങ്ങളില്‍ മറ്റു വാര്‍ഡുകളിലും വിളവെടുപ്പ് നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.