കണ്ണൂർ, തളിപ്പറമ്പ്​ താലൂക്കുകളിലേക്ക്​ 443 കോടി രൂപ നഷ്​ടപരിഹാരം ദേശീയപാത ത്രീഡി നോട്ടിഫി​ക്കേഷൻ പൂർത്തിയായി

പാപ്പിനിശ്ശേരി: ജില്ലയിൽ ദേശീയപാതവികസനത്തിനായുള്ള സ്ഥലമെടുപ്പ് പൂർത്തിയായി. ജനങ്ങളുടെ പ്രതിഷേധം നടക്കുന്ന കല്യാശ്ശേരിയിലും തുരുത്തിയിലുമുൾപ്പെടെ അന്തിമ ത്രീഡി നോട്ടിഫിക്കേഷന്‍ നിലവില്‍ വന്നു. ത്രീഡി നോട്ടിഫിക്കേഷൻ പൂർത്തിയായ സാഹചര്യത്തിൽ നഷ്ടപരിഹാരം നൽകുന്നതുൾപ്പെടെയുള്ള പ്രവൃത്തികൾ വേഗത്തിലാക്കുന്നതിനുള്ള നടപടികളിലാണ് അധികൃതർ. കണ്ണൂർ, തളിപ്പറമ്പ് താലൂക്കുകളിൽ സ്ഥലം നഷ്ടപ്പെട്ടവർക്ക് നൽകുന്നതിനായി 443 കോടി രൂപ അനുവദിച്ചു. ഇതിൽ ഇതിനകം 207 കോടി രൂപ വിതരണം ചെയ്തിട്ടുണ്ട്. ഡിസംബറോടെതന്നെ ടെൻഡർ നടപടികൾക്കുള്ള ഒരുക്കം തകൃതിയായി നടക്കുന്നതായും അധികൃതർ വ്യക്തമാക്കി. കണ്ണൂർ താലൂക്കിൽ ബൈപാസ് കടന്നുപോകുന്ന ഒമ്പതു വില്ലേജുകളിൽ മുഴപ്പിലങ്ങാട്, കടമ്പൂർ, ചെമ്പിലോട്, എടക്കാട് വില്ലേജുകളിലെ സർവേ നടപടികൾ ഇതിനകം പൂർത്തിയാക്കിക്കഴിഞ്ഞു. ചേലോറ, എളയാവൂർ പഞ്ചായത്തുകളിലെ നടപടികൾ അന്തിമഘട്ടത്തിലാണ്. കണ്ണൂർ താലൂക്കിൽനിന്ന് എട്ട് ഹെക്ടർ സ്ഥലം ദേശീയപാത അതോറിറ്റി ഏറ്റെടുത്തുകഴിഞ്ഞു. തളിപ്പറമ്പ് താലൂക്കിൽ നഷ്ടപരിഹാരം നൽകുന്നതിന് 270 കോടിയാണ് അനുവദിച്ചിട്ടുള്ളത്. ഇതിൽ 162 കോടിയുടെ നഷ്ടപരിഹാര തുക നൽകി. ഇവിടെ 12 വില്ലേജുകളിലെ സ്ഥലങ്ങളാണ് ഏറ്റെടുക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.