കേരള ജനതയെ വർഗീയമായി ചേരി തിരിക്കാൻ ഫാസിസ്റ്റുകൾ ശ്രമിക്കുന്നു: എം.വി ഗോവിന്ദൻ

പാനൂർ: മനുഷ്യസമത്വത്തിനു ആഹ്വാനം ചെയ്ത കോടതിയുടെ ശബരിമല സത്രീ പ്രവേശനത്തിന്റെ വിധി പ്രസ്ഥാവനയുടെ പശ്ചാതലത്തിൽ കേരളത്തിൽ വർഗീയ ചേരിതിരിവുണ്ടാക്കാൻ ഫാസിസ്റ്റു സംഘടനകൾ ശ്രമിക്കുന്നതായി സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം എം.വി ഗോവിന്ദൻ പറഞ്ഞു. സി.പി.എം- കർഷക സംഘം നേതാവായിരുന്ന സി.എസ് ബാബുവിന്റെ കുടുംബ സഹായ ഫണ്ടു കൈമാറൽ ചടങ്ങിൽ കടവത്തൂരിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭൂരിപക്ഷത്തെ ആചരങ്ങളുടെ മറപിടിച്ചു വർഗീയമായി സംഘടിപ്പിക്കാനും ഈ കൂട്ടർ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനു കോൺഗ്രസ് പാർട്ടിയുടെ പിന്തുണ കൂടി ലഭിക്കുന്നു എന്നതും ആശങ്കയോടു കൂടി നോക്കി കാണേണ്ടിയിരിക്കുന്നു. ഈ അപൽക്കരമായ പ്രചരണത്തെ മറികടക്കാൻ പുരോഗമ സംഘടനകൾ മുന്നോട്ടുവരണം. സ്ത്രി - പുരുഷ സമത്വം കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രഖ്യാപിത നയമാണെന്നും വിശ്വാസികൾക്കിടയിൽ വിവേചനമെന്തിനെന്നും എം.വി ഗോവിന്ദൻ ചൂണ്ടിക്കാട്ടി. ജില്ല സെക്രട്ടറി പി.ജയരാജൻ അധ്യക്ഷത വഹിച്ചു. അഡ്വ: എ.എൻ ഷംസീർ എം.എൽ.എ, എം. സുരേന്ദ്രൻ, ഏ.വി ബാലൻ, പി.ഹരീന്ദ്രൻ, കെ.കെ പവിത്രൻ എന്നിവർ സംസാരിച്ചു. കെ.ഇ കുഞ്ഞബ്ദുല്ല സ്വാഗതം പറഞ്ഞു. .
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.