ബേക്ക്​ ജില്ല കണ്‍വെന്‍ഷനും കുടുംബസംഗമവും രണ്ടിന്​

കണ്ണൂര്‍: ബെയ്‌ക്കേര്‍സ് അസോസിയേഷന്‍ (ബേക്ക്) ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജില്ല കണ്‍വെന്‍ഷനും കുടുംബ സംഗമവും 'രുചിക്കൂട്ടം' എന്ന പേരില്‍ ഒക്ടോബര്‍ രണ്ടിന് നടത്തും. തളിപ്പറമ്പ് ഏഴാം മൈല്‍ ഹജ്മൂസ് കണ്‍വെന്‍ഷന്‍ സ​െൻററില്‍ രാവിലെ 10.30ന് മന്ത്രി ഇ.പി. ജയരാജന്‍ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. പ്രളയബാധിത പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം നടത്തിയ മത്സ്യത്തൊഴിലാളികളെ ചടങ്ങിൽ ആദരിക്കും. ഉച്ചക്ക് രണ്ടിന് നടക്കുന്ന കുടുംബ സംഗമം ജെയിംസ് മാത്യു എം.എല്‍.എ ഉദ്ഘാടനം ചെയ്യും. പ്രളയബാധിത പ്രദേശത്ത് ആവശ്യമുള്ള വസ്തുക്കള്‍ എത്തിക്കുന്നതിന് 'കൈകോര്‍ത്ത് കണ്ണൂര്‍' എന്ന സാന്ത്വന പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ പിന്നണി ഗായിക സയനോര ഫിലിപ്പിനെ ആദരിക്കും. ബേക്കറി യന്ത്രസാമഗ്രികളും അസംസ്‌കൃത വസ്തുക്കളും പ്രദർശിപ്പിക്കുന്ന 50ൽപരം സ്റ്റാളുകളും പരിപാടിയോടനുബന്ധിച്ച് ഒരുക്കും. വാര്‍ത്തസമ്മേളനത്തില്‍ ജില്ല പ്രസിഡൻറ് എം.കെ. രഞ്ജിത്ത്, ജനറൽ സെക്രട്ടറി പി.വി. ൈശലേന്ദ്രൻ, യു.പി. ഷബിൻ കുമാർ‍, എം. നൗഷാദ്, കെ. ഷൗക്കത്തലി എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.