കെ.സുധാകരൻ ഇന്നെത്തുന്നു; വൈകീട്ട്​ നഗരത്തിൽ സ്വീകരണം

കണ്ണൂർ: കെ.പി.സി.സി വർക്കിങ് പ്രസിഡൻറായി ചുമതലയേറ്റശേഷം ആദ്യമായി ജന്മനാടായ കണ്ണൂരിൽ എത്തുന്ന കെ. സുധാകരന് ശനിയ ാഴ്ച സ്വീകരണം നൽകും. ഡി.സി.സി നഗരത്തിൽ സ്വീകരണം ഒരുക്കിയിട്ടുണ്ട്. വൈകീട്ട് നാലിന് െറയിൽേവ സ്റ്റേഷനിൽനിന്ന് സ്വീകരിച്ച് സ്റ്റേഡിയം കോർണറിലെ സമ്മേളനത്തിലാണ് സ്വീകരണച്ചടങ്ങ് നടക്കുക. സുധാകരൻ ഡൽഹിയിൽ രാഹുൽ ഗാന്ധിയെ കണ്ട് ചുമതല നിർവഹണത്തിൽ തനിക്ക് തേൻറതായ ശൈലിയുണ്ടാകുമെന്ന് സൂചിപ്പിച്ചിരുന്നു. അതിനുശേഷം മുഖപുസ്തകക്കുറിപ്പിൽ യുവാക്കളെയാണ് സുധാകരൻ അഭിസംബോധന ചെയ്തത്. വലിയ പോരാട്ടത്തിനാണ് താൻ ഇറങ്ങുന്നതെന്നും വർഗീയ ഫാഷിസ്റ്റ് കൊലപാതക രാഷ്ട്രീയത്തിനെതിരായ പോരാട്ടത്തിൽ തന്നോടൊപ്പം ഉണ്ടാവണമെന്നും സുധാകരൻ അഭ്യർഥിച്ചു. സംഘടനാ കോൺഗ്രസി​െൻറ വിദ്യാർഥിസാരഥ്യം മുതൽ മാറിമറിഞ്ഞ രാഷ്ട്രീയ ജീവിതത്തിനൊടുവിലാണ് കണ്ണൂരിലെ കലാപരാഷ്ട്രീയത്തിൽനിന്ന് എൻ. രാമകൃഷ്ണനെപോലെ സി.പി.എമ്മിനെതിരായ നാവായി സുധാകരൻ വളർന്നത്. 1991ൽ എടക്കാട് നിയമസഭാമണ്ഡലത്തിൽ 219 വോട്ടിന് തോറ്റതിനുശേഷം നിയമയുദ്ധത്തിൽ കോടതിവിധിയിലൂടെ ഒ. ഭരതനെ താഴെയിറക്കി നിയമസഭയിലെത്തിയതോടെയാണ് സുധാകരൻ സംസ്ഥാനതലത്തിൽ ശ്രദ്ധാകേന്ദ്രമായത്. 1991ൽ ഡി.സി.സി പ്രസിഡൻറായി വോെട്ടടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെട്ട സുധാകരൻ പിന്നെ കണ്ണൂരിലെ കോൺഗ്രസിൽ ഒരു വിഭാഗത്തി​െൻറ അവസാന വാക്കായി മാറി. മുല്ലപ്പള്ളി രാമചന്ദ്രൻ അധ്യക്ഷനായ കെ.പി.സി.സിയുടെ വർക്കിങ് പ്രസിഡൻറായി സുധാകരൻ നിർവഹിക്കുന്ന ചുമതലയുടെ ശൈലി പാർട്ടിക്കുള്ളിലും പുറത്തും സംസാരവിഷയമാണ്. മുല്ലപ്പള്ളിയും കെ. സുധാകരനും ആഭ്യന്തരരംഗത്ത് നല്ലസൗഹൃദത്തിലല്ല. 1984 മുതൽ 1998വരെ തുടർച്ചയായി അഞ്ചുതവണ കണ്ണൂർ പാർലമ​െൻറിൽനിന്ന് ജയിച്ചുകയറിയ മുല്ലപ്പള്ളി, '99ൽ എ.പി. അബ്ദുല്ലക്കുട്ടിയോട് തോൽക്കാനിടയായത് കെ. സുധാരനെ ബന്ധപ്പെടുത്തിയാണ് പ്രചരിപ്പിക്കപ്പെട്ടത്. അന്നത്തെ ഡി.സി.സിയുടെ ചുക്കാൻപിടിച്ച സുധാകരനെ ചൂണ്ടി മുല്ലപ്പള്ളിയും പാർട്ടി വേദിയിൽ പരാജയത്തി​െൻറ ആക്ഷേപം ഉന്നയിച്ചിരുന്നു. പിന്നീട് കെ. സുധാകരൻ കണ്ണൂർ പാർലെമൻറ് മണ്ഡലം സി.പി.എമ്മിൽനിന്ന് തിരിച്ചുപിടിച്ചതോടെ മുല്ലപ്പള്ളി രാമചന്ദ്ര​െൻറ കണ്ണൂരുമായുള്ള ബന്ധത്തിന് വേരറ്റു. സുധാകര​െൻറ മനസ്സാക്ഷിസൂക്ഷിപ്പുകാർക്ക് മാത്രമായി കണ്ണൂർ ഡി.സി.സിയുടെ അമരത്വം ഒതുങ്ങി. വടകരയിൽനിന്ന് 2009ൽ വിജയിച്ച് മുല്ലപ്പള്ളി ആഭ്യന്തരവകുപ്പ്സഹമന്ത്രിയായപ്പോഴും സുധാകരനുമായി അടുത്തിടപഴകിയിരുന്നില്ല. പേക്ഷ, ഇപ്പോൾ മുല്ലപ്പള്ളി കെ.പി.സി.സിയുടെ മുഖ്യാധ്യക്ഷനായി സുധാകരൻ കൂടെ നിൽക്കുേമ്പാൾ ഏറെ കാലമായി ഇഴപിരിഞ്ഞുനിൽക്കുന്ന മനസ്സുകൾ ഒരുമിക്കുന്നുവെന്ന സന്തോഷത്തോടെയാണ് അണികൾ കാണുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.