പാനൂർ: ടൗണിലെ ടാക്സി പാർക്കിങ് സ്ഥലം മാറ്റാനുള്ള തീരുമാനത്തിൽ പ്രതിഷേധിച്ച് നഗരസഭ ഓഫിസിനു മുന്നിൽ ടാക്സി ഡ്രൈവേഴ്സ് സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ ധർണ നടത്തി. ബി.എം.എസ്, എച്ച്.എം.എസ് യൂനിയനുകളുടെ നേതൃത്വത്തിലാണ് ധർണ സംഘടിപ്പിച്ചത്. സമരസമിതി കൺവീനർ പാറക്കണ്ടി രാജൻ അധ്യക്ഷത വഹിച്ചു. ബി.എം.എസ് ജില്ല ജോ. സെക്രട്ടറി ജ്യോതിർ മനോജ് ഉദ്ഘാടനം ചെയ്തു. സമരസമിതി ചെയർമാൻ ഇ. മനീഷ്, ഇ. രാജേഷ്, പി. അശോകൻ, കെ. രാഘവൻ, വി. അനിൽകുമാർ, പി. ഹരീന്ദ്രൻ എന്നിവർ സംസാരിച്ചു. പഴശ്ശി ജലസേചന വകുപ്പ് അനുമതി നിഷേധിച്ച സ്ഥലത്ത് ടാക്സികൾ പാർക്ക് ചെയ്യാനുള്ള തീരുമാനം അംഗീകരിക്കില്ലെന്നും ടാക്സി സ്റ്റാൻഡ് ബഹിഷ്കരണ സമരം തുടരുമെന്നും നീതിക്കുവേണ്ടി കോടതിയെ സമീപിക്കുമെന്നും കൺവീനർ പാറക്കണ്ടി രാജൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.