തലശ്ശേരി: സംഗമം അയൽക്കൂട്ടം അംഗങ്ങൾക്കായി വീടുകളിൽ സംഘടിപ്പിക്കുന്ന പച്ചക്കറി കൃഷി മത്സരത്തിൽ തയാറായ സ്ത്രീകൾക്ക് പരിശീലന ക്യാമ്പ് നടത്തി. കൃഷി നടത്തിപ്പിനാവശ്യമായ വിത്ത് നടൽ, വളം തയാറാക്കൽ, ഗ്രോ ബാഗ് നിർമാണം തുടങ്ങിയ പ്രായോഗിക പ്രവർത്തന രീതികളെ സംബന്ധിച്ച് റിട്ട.ജില്ല കൃഷി ഓഫിസർ എം.കെ. അബ്ദുറഹ്മാൻ ക്ലാസെടുത്തു. നന്മ വെൽഫെയർ സൊസൈറ്റി സെക്രട്ടറിയും പുരയിട കൃഷി കൺവീനറുമായ എൻജിനീയർ സി.എം. ഷറഫുദ്ദീൻ അധ്യക്ഷത വഹിച്ചു. പീപ്പിൾസ് ഫൗണ്ടേഷൻ തലശ്ശേരി ഏരിയ കോഓഡിനേറ്റർ എൻ.കെ. അർഷാദ് സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.