കണ്ണൂർ: അന്താരാഷ്ട്ര വിമാനത്താവളവുമായി ബന്ധപ്പെട്ട റോഡ് വികസനത്തിന് ജനങ്ങളുടെ പിന്തുണ വേണമെന്ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി. വർധിച്ചുവരുന്ന ഗതാഗത സൗകര്യങ്ങൾ ഒരുക്കുന്നതിനുള്ള ശ്രമങ്ങൾ സർക്കാർ നടത്തിവരുകയാണ്. ഇതിനെല്ലാം വെല്ലുവിളി സ്ഥല ലഭ്യതയാണ്. എന്നാൽ, നാടിെൻറ വികസനത്തിന് ജാതി-മത-രാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാവരും ഒന്നിച്ചു നിൽക്കണമെന്നും മന്ത്രി പറഞ്ഞു. കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളവും സഹകരണ സ്ഥാപനങ്ങൾക്കുള്ള സുസ്ഥിര ബിസിനസ് അവസരങ്ങളും എന്ന വിഷയത്തിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ ഓപറേറ്റിവ് മാനേജ്മെൻറും ജില്ല സഹകരണ ബാങ്കും സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കണ്ണൂർ വിമാനത്താവളം എണ്ണമറ്റ സാധ്യതകൾ നൽകുന്നതാണെന്നും അതിൽനിന്ന് സഹകരണമേഖല അതിെൻറ സാധ്യതകൾ തേടണമെന്നും ചടങ്ങിൽ അധ്യക്ഷത വഹിച്ച ജയിംസ് മാത്യു എം.എൽ.എ പറഞ്ഞു. 15 ദിവസത്തിനകം സഹകരണ ബാങ്കുകൾ പ്രോജക്ടുകൾ തയാറാക്കി ജില്ല ബാങ്കിന് സമർപ്പിക്കണമെന്ന് എം.എൽ.എ നിർദേശിച്ചു. നബാർഡ് ഡി.ഡി.എം കെ.വി. മനോജ്കുമാർ, കാസർകോട് ജില്ല സഹകരണ സംഘം ജോയൻറ് രജിസ്ട്രാർ പി. മുഹമ്മദ് നൗഷാദ്, ജില്ല വ്യവസായ കേന്ദ്രം ജനറൽ മാനേജർ ടി. അബ്ദുൽ വഹാബ്, ഐ.സി.എം ഡയറക്ടർ എം.വി. ശശികുമാർ, കണ്ണൂർ ജില്ല സഹകരണ ബാങ്ക് ജോയൻറ് രജിസ്ട്രാർ ജെ. വിജയകുമാർ, ജില്ല സഹകരണ ബാങ്ക് ജനറൽ മാനേജർ എ.കെ. പുരുഷോത്തമൻ എന്നിവർ സംസാരിച്ചു. തുടർന്ന് ഗതാഗതം, വിനോദസഞ്ചാരം, കാർഷികവും അനുബന്ധ പരമ്പരാഗത വ്യവസായ ഉൽപാദനവും കയറ്റുമതിയും, നൂതന പദ്ധതികളും നിയമ വ്യവസ്ഥയും എന്നീ വിഷയങ്ങളിൽ വിദഗ്ധർ ക്ലാസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.