കണ്ണൂർ: കണ്ണൂർ കോർപറേഷനിൽ പലഡിവിഷനുകളിലും തൊഴിലുറപ്പ് ജോലികൾക്ക് ഒരുരജിസ്ട്രേഷൻ പോലുമില്ലെന്നും, എന്നാൽ എല്ലാ ഡിവിഷനുകളിലും തൊഴിലുറപ്പ് വേതനം വാങ്ങുന്നതിന് വലിയ ക്യൂവാണെന്നും കോർപറേഷൻ യോഗത്തിൽ അഭിപ്രായം. ഇക്കാര്യം അന്വേഷിച്ച് നടപടിയെടുക്കണമെന്നും കൗൺസിലർമാർ പറഞ്ഞു. തൊഴിലുറപ്പ്പദ്ധതിയുമായി ബന്ധപ്പെട്ട് നിയമിച്ച ഡാറ്റാ എൻട്രി ഒാപറേറ്ററുടെയും അക്കൗണ്ടൻറിെൻറയും കാലാവധി നീട്ടി നൽകണമെന്ന് ആവശ്യപ്പെട്ടുള്ള അജണ്ട ചർച്ചക്ക് എടുത്തപ്പോഴാണ് തൊഴിലുറപ്പ് പദ്ധതിയുമായിബന്ധപ്പെട്ടകോർപറേഷനിലെഅവസ്ഥ കൗൺസിലർമാർ പറഞ്ഞത്. പല ഡിവിഷനുകളിലും തൊഴിലുറപ്പ്പദ്ധതിയിൽ ആരുംചേരുന്നില്ല. ഇങ്ങനെയുള്ള ഡിവിഷനുകളിലേക്ക് മറ്റ് ഡിവിഷനിൽരജിസ്റ്റർചെയ്തതൊഴിലാളികളെയാണ് ജോലിക്ക് കൊണ്ടു വരുന്നത്. തൊഴിലുറപ്പ് പദ്ധതിയിൽ ചേരാൻ ആളില്ലാത്തയിടത്തും തൊഴിലില്ലായ്മാവേതനംവാങ്ങുന്നതിന് തിരക്കുണ്ടെന്നും കൗൺസിലർമാർ പറഞ്ഞു. തൊഴിലുറപ്പ് പദ്ധതിയുമായിബന്ധപ്പെട്ട് കോർപറേഷനിലെ ജോലികൾ തീർക്കുന്നതിന് കൂടുതൽഒാവർസിയർമാരെ നിയമിക്കണമെന്നും േയാഗത്തിൽആവശ്യമുയർന്നു.വിവിധ ഡിവിഷനുകളിലായി106പ്രവൃത്തികൾക്കുള്ളഎസ്റ്റിമേറ്റാണ്എടുത്തിട്ടുള്ളത്. ഇവയിൽ 12 പ്രവൃത്തികൾ മാത്രമാണ് തുടങ്ങിയത്.ഒാരോ സോണലിനും ഒരു ഒാവർസിയറെനിയമിക്കണെമന്നും ആവശ്യമുയർന്നു. 88 ലക്ഷം രൂപയുടെ തൊഴിലുറപ്പുപദ്ധതികളാണ് കോർപറേഷനിൽനടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.