കാസർകോട്: പ്രളയദുരന്തത്തിെൻറ പശ്ചാത്തലത്തിൽ കേരളത്തിലെ ഡാമുകളും പുഴകളും സംബന്ധിച്ച നയം തിരുത്തണമെന്നാവശ്യപ്പെട്ട് വ്യവസായി യു.കെ. യൂസഫ് ഹൈകോടതിയിൽ ഹരജി നൽകി. ഹരജി ഫയലിൽ സ്വീകരിച്ച കോടതി ചീഫ് സെക്രട്ടറി, ദുരന്തനിവാരണ അേതാറിറ്റി, പരിസ്ഥിതിവകുപ്പ്, ജലവിഭവ വകുപ്പ്, വനം വന്യജീവി, െവെദ്യുതിവകുപ്പ് സെക്രട്ടറിമാർക്ക് നോട്ടീസ് അയച്ചു. നിലവിൽ ഡാമുകളിലും പുഴകളിലും മണലുകൾ നിറഞ്ഞിരിക്കുകയാണ്. 12 വർഷമായ കേരളത്തിലെ പുഴകളിൽനിന്ന് മണൽ നീക്കംചെയ്യുന്നില്ല. ഡാമിലും മണൽ കെട്ടിക്കിടക്കുകയാണ്. ഇവ നീക്കംചെയ്താൽ പുഴവെള്ളത്തിന് സുഗമമായി ഒഴുകാൻ കഴിയും. ഡാമുകൾക്ക് ഇപ്പോഴുള്ള സംഭരണശേഷിയും വർധിപ്പിക്കാം, നിർമാണമേഖലയിലെ മണൽ ക്ഷാമവും പരിഹരിക്കാം. പ്രകൃതിക്കും സർക്കാറിനും ഉപകാരപ്രദമായ രീതിയിൽ നടപടിയെടുക്കണമെന്ന് ഹരജിക്കാൻ ആവശ്യപ്പെട്ടു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് നോട്ടീസ് അയച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.