കാസർകോട്: എൻഡോസൾഫാൻ സെൽ അംഗങ്ങളല്ലാത്തവർക്ക്് ഇനിമുതൽ യോഗത്തിൽ പ്രവേശനമില്ല. വെള്ളിയാഴ്ച ചേർന്ന യോഗതീരുമാനങ്ങൾ അറിയിച്ചുകൊണ്ട് സെൽ ചെയർമാനായ മന്ത്രി ഇ. ചന്ദ്രശേഖരനാണ് ഇക്കാര്യം അറിയിച്ചത്. ജില്ലയിലെ എം.എൽ.എമാർ, എം.പി, കലക്ടർ, മുൻ എം.എൽ.എമാർ, ജില്ല പഞ്ചായത്ത് പ്രസിഡൻറ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറുമാർ, ദുരിതബാധിത പഞ്ചായത്തുകളുടെ പ്രസിഡൻറുമാർ, തെരഞ്ഞെടുപ്പിൽ മത്സരിച്ച് അംഗീകാരം നേടിയ രാഷ്ട്രീയപാർട്ടികളുടെ പ്രതിനിധികൾ, വിഷയവുമായി ബന്ധപ്പെട്ട വകുപ്പുകളുടെ ജില്ല തലവന്മാർ തുടങ്ങി എൺപതോളം അംഗങ്ങളാണ് സെല്ലിൽ ഉള്ളത്. സർക്കാറാണ് സെൽ അംഗങ്ങളെ തെരഞ്ഞെടുത്തിട്ടുള്ളത്. എന്നാൽ, യോഗം എൻഡോസൾഫാൻ പ്രശ്നവുമായി ബന്ധപ്പെട്ട തീരുമാനങ്ങളെടുക്കുന്നതിനാണെന്നും പരാതി നൽകാൻ സെൽ േയാഗത്തിൽ വരേണ്ടതില്ലെന്നും മന്ത്രി ഇ. ചന്ദ്രശേഖരൻ യോഗത്തിൽ അറിയിച്ചു. പരാതി കലക്ടർക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും നൽകിയാൽ മതിയെന്ന് മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.