പൊലീസ്​ സംരക്ഷണത്തിൽ എൻഡോസൾഫാൻ സെൽയോഗം

കാസർകോട്: എൻഡോസൾഫാൻ ഇരകൾക്ക് വേണ്ടിയുള്ള പുനരധിവാസ പ്രവർത്തനങ്ങളുടെയും മെഡിക്കൽ ക്യാമ്പ് സംബന്ധിച്ച തീരുമാനങ്ങളുമെടുക്കുേമ്പാൾ ക്ഷോഭിക്കുന്ന മനസ്സുമായി അമ്മമാർ കലക്ടറേറ്റ് കോൺഫറൻസ് ഹാളിന് പുറത്ത് തമ്പടിച്ചിരുന്നു. യോഗത്തിലേക്ക് ഇവർ തള്ളിക്കയറാതിരിക്കാൻ കനത്ത പൊലീസും ഹാളിനുപുറത്ത് ഉണ്ടായിരുന്നു. ചില അമ്മമാർ പൊട്ടിക്കരഞ്ഞും പൊട്ടിത്തെറിച്ചും ക്ഷോഭം പുറത്തറിയിച്ചു. ചിലർ ഉച്ചത്തിൽ സംസാരിക്കുന്നുണ്ടായിരുന്നു. എത്രകാലമായി യോഗംചേരുന്നതെന്നും തങ്ങൾ മരിച്ചാൽ ആരാണ് തങ്ങളുടെ മക്കൾക്കുള്ളതെന്നും യോഗം തീരുമാനിക്കുമോയെന്നാണ് ചോദ്യം. ഇതിനിടയിൽ യോഗം കഴിഞ്ഞ് ആദ്യം പുറത്തിറങ്ങിയ എം.എൽ.എമാരോടും മറ്റ് ജനപ്രതിനിധികളോടും അമ്മമാരും ചില രക്ഷിതാക്കളും ക്ഷോഭം പ്രകടമാക്കി. ഇതിനിടയിൽ മന്ത്രി ചന്ദ്രേശഖരനും പുറത്തിറങ്ങി. മന്ത്രിയുടെ അടുത്തേക്ക് നീങ്ങാനുള്ള അമ്മമാരുടെ ശ്രമം പൊലീസ് തടഞ്ഞു. കോൺഫറൻസ് ഹാളിന് പുറത്തകടന്നയുടനെ പരാതി കേൾക്കാൻ മന്ത്രി ശ്രമിച്ചുവെങ്കിലും രംഗം കൂടുതൽ ബഹളമയമായതോടെ പരാതിക്കാരെ ഒഴിവാക്കി മന്ത്രി കാറിൽ കയറി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.