കണ്ണൂർ മെഡിക്കൽ കോളജ്​: ഇടപെട്ട്​ വഷളായി സർക്കാർ; കോളജ്​ നിലനിൽപ്​ തുലാസിൽ

സി.കെ.എ. ജബ്ബാർ കണ്ണൂർ: ക്രമരഹിത നടപടികളാൽ പലകുറി വിവാദം സൃഷ്ടിച്ച കണ്ണൂർ മെഡിക്കൽ കോളജി​െൻറ ഭാവി ഇരുളിൽ. നിലവ ിലുള്ള രണ്ടു ബാച്ചുകൾക്ക് ശേഷം കോളജിന് മുന്നോട്ടുള്ള വഴി ദുഷ്കരമാണ്. ഒാർഡിനൻസ് സുപ്രീംകോടതി റദ്ദാക്കിയതോടെ അഴിമതിക്കാർക്ക് കൂട്ടുനിന്നുവെന്ന നിലയിൽ കളങ്കമേറ്റുവാങ്ങിയ സംസ്ഥാനസർക്കാർ ഇനി ഒരുതരത്തിലും കോളജി​െൻറ രക്ഷെക്കത്തുകയില്ല. പുതിയ വിധിപ്രകാരം നൽകേണ്ട നഷ്ടപരിഹാരം 137 കുട്ടികൾക്ക് 110 കോടിയോളം വരും. ഇത് കോളജി​െൻറ നെട്ടല്ലൊടിക്കും. കോഴ തെളിയിക്കപ്പെട്ടതോടെ മെഡിക്കൽ കൗൺസിൽ ഒാഫ് ഇന്ത്യ കോളജിനുള്ള അംഗീകാരം പുനഃപരിശോധിച്ചേക്കും. അങ്ങനെയെങ്കിൽ നിലവിലുള്ള 2015, 2017 ബാച്ചുകളുടെ പഠനം പൂർത്തിയാകുന്നതുവരെ മാത്രമേ കോളജിന് തുടരാനാവൂ. ഒരു വ്യക്തിയും ആശ്രിതസംഘവും ചേർന്ന് സ്ഥാപിച്ച കോളജ് സ്ഥാപിതമായത് മുതൽ വിവാദങ്ങളായിരുന്നു. 1767ല്‍ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി സ്ഥാപിച്ച തോട്ടവും ബംഗ്ലാവുമടക്കം കോളജ് സ്ഥിതിചെയ്യുന്ന 300 ഏക്കറോളം ഭൂമി നിയമങ്ങൾ മറികടന്ന് കൈവശപ്പെടുത്തിയെന്നായിരുന്നു പരാതി. 2001ല്‍ കാരന്തൂര്‍ മര്‍കസ് സെക്രട്ടറി വാങ്ങിയ ഭൂമി കോളജ് മാേനജ്മ​െൻറിന് കൈമാറിയ വിവാദം വിജിലന്‍സ് അന്വേഷിച്ചിരുന്നു. 2006ൽ മെഡിക്കൽ കോളജിനുള്ള അടിസ്ഥാന സൗകര്യമില്ലാതെയായിരുന്നു തുടക്കം. കണ്ണൂരിലും പരിസരത്തെയും വിവിധ ആശുപത്രികൾ കോളജി​െൻറ പ്രാക്ടിക്കൽ സ​െൻററുകളായി രേഖയിൽ കാണിച്ചാണ് ഒാരോവർഷവും രജിസ്ട്രേഷൻ പുതുക്കിയത്. പ്രവാസികളല്ലാത്തവർക്കും എൻ.ആർ.െഎ േക്വാട്ടയിൽ പണം വാങ്ങി അഡ്മിഷൻ നൽകി, പ്രവേശന കമീഷണർ മുമ്പാകെ കോളജുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ വ്യാജരേഖ നൽകിയെന്നുവരെ കണ്ടെത്തി. 2016ലെ ബാച്ചി​െൻറ പ്രവേശനവുമായി ബന്ധപ്പെട്ടാണ് നിലവിലെ പ്രതിസന്ധി. പ്രവേശനം ക്രമവിരുദ്ധമെന്നുകണ്ട് മേൽനോട്ടസമിതി അംഗീകാരം പിൻവലിച്ചപ്പോഴാണ് സംസ്ഥാനസർക്കാർ ഒാർഡിനൻസ് കൊണ്ടുവന്നത്. വിദ്യാർഥികളുടെ ഭാവിമാത്രമേ ഇക്കാര്യത്തിൽ പരിഗണിച്ചുള്ളൂ എന്നാണ് മുഖ്യമന്ത്രി വിവരിച്ചത്. എന്നാൽ, മാനേജ്മ​െൻറിനെ സഹായിക്കാനാണിതെന്ന ആരോപണം നേരിടേണ്ടിവന്നു. പ്രവേശനം നേടിയ 150 കുട്ടികളിൽ 13 പേരുടേത് മാനേജ്മ​െൻറ് ഒത്തുതീർത്തിരുന്നു. ശേഷിച്ച 137 പേരിൽനിന്നുള്ള അമിത ഫീസാണ് നിയമയുദ്ധമായി തുടർന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.