വിഭവ സമാഹരണ കാമ്പയിൻ: മലയോര മേഖലയിൽനിന്ന് ലഭിച്ചത് ഒരു കോടിയിലേറെ രൂപയും 40 സെൻറ്​ സ്​ഥലവും

ഇരിട്ടി: മലയോര മേഖലയിൽ വിഭവ സമാഹരണ കാമ്പയിന് മികച്ച പ്രതികരണം. മേഖലയിലെ പഞ്ചായത്തുകളിൽ നിന്ന് ലഭിച്ചത് ഒരു കോടിയിലേറെ രൂപയും 40 സ​െൻറ് സ്ഥലവും. ഇരിട്ടി, പേരാവൂർ കേന്ദ്രങ്ങളിലാണ് മന്ത്രി കെ.കെ. ശൈലജ പണം സ്വീകരിച്ചത്. ഇരിട്ടി ഫാൽക്കൺ പ്ലാസ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സണ്ണി ജോസഫ് എം.എൽ.എ അധ്യക്ഷത വഹിച്ചു. ഇരിട്ടി നഗരസഭയുടെ വിഹിതം സ്വീകരിച്ച് ക്യാമ്പ് മന്ത്രി ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ്, ജില്ല പഞ്ചായത്ത് അംഗം വി.കെ. സുരേഷ്ബാബു, തോമസ് വർഗീസ്, പഞ്ചായത്ത് പ്രസിഡൻറുമാരായ എൻ. അശോകൻ, ഷീജ സെബാസ്റ്റ്യൻ, ഷിജി നടുപറമ്പിൽ, ഷെർലി അലക്സാണ്ടർ, കെ. ശ്രീജ, നഗരസഭ വൈസ്ചെയർപേഴ്സൻ കെ. സരസ്വതി, തഹസിൽദാർ കെ.കെ. ദിവാകരൻ എന്നിവർ പങ്കെടുത്തു. വിവിധ സംഘടനകൾ, പള്ളി-ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ, വ്യക്തികൾ, സന്നദ്ധ സംഘടനകൾ എന്നിവർ ക്യാമ്പിൽ സഹായവുമായെത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.