തളിപ്പറമ്പ്: തളിപ്പറമ്പിൽ പെൺകെണിയിലൂടെ കോടികൾ തട്ടാൻ ശ്രമിച്ച കേസിെൻറ അന്വേഷണം കൂടുതൽ വ്യാപിപ്പിക്കുന്നതായി പൊലീസ്. സംഘത്തിെൻറ കെണിയിൽ ഒട്ടേറെ പേർ അകപ്പെട്ടതായി പൊലീസിന് സൂചന ലഭിച്ചു. തളിപ്പറമ്പിലെ കേസിൽ ചുഴലി പടിഞ്ഞാെറത്താഴെയിലെ കെ.പി. ഇർഷാദ്, ശ്രീകണ്ഠപുരം നിടിയേങ്ങയിലെ പറയൻതറ വടക്കേതിൽ പി.എസ്. അമൽദേവ്, പയ്യന്നൂർ കാങ്കോൽ സ്വദേശിയും തളിപ്പറമ്പ് വെള്ളാരംപാറയിൽ വാടകവീട്ടിൽ താമസക്കാരനുമായ തലയില്ലത്ത് ഹൗസിൽ മുസ്തഫ എന്നിവർ ഇപ്പോൾ ജയിലിലാണ്. മുസ്തഫയെ കഴിഞ്ഞദിവസം കസ്റ്റഡിയിൽ വാങ്ങി തളിപ്പറമ്പ് ഡിവൈ.എസ്.പി കെ.വി. വേണുഗോപാലിെൻറ നേതൃത്വത്തിൽ ചോദ്യം ചെയ്തിരുന്നു. മുസ്തഫയുടെ നേതൃത്വത്തിലുള്ള സംഘം ജില്ലയിലെ മറ്റുചില സമ്പന്നരെയും ബ്ലാക്ക് മെയിൽ ചെയ്തതായി തെളിഞ്ഞു. ഈ സംഭവങ്ങളിൽ കൂടുതൽപേർ ഉൾപ്പെട്ടതായും വ്യക്തമായിട്ടുണ്ട്. മന്നയിലെ പ്രവാസിയുവാവ് ഇതിന് ചുക്കാൻപിടിച്ചെന്നാണ് വിവരം. ഈ സാഹചര്യത്തിൽ അന്വേഷണം കൂടുതൽപേരിലേക്ക് വ്യാപിപ്പിക്കാനാണ് പൊലീസ് തീരുമാനം. അതിനിടെ, പൊലീസ് കസ്റ്റഡിയിൽ കോഴിക്കോട് മെഡിക്കൽ കോളജിലെ വാർഡിൽനിന്ന് രക്ഷപ്പെട്ട കേസിലെ പ്രതി കുറുമാത്തൂർ റഹ്മത്ത് വില്ലയിലെ കൊടിയിൽ റുവൈസിനെ കണ്ടെത്താൻ ഇനിയും പൊലീസിനായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.