കാസർകോട്: കേന്ദ്ര സർവകലാശാലയിൽ സ്ഥിതിഗതികൾ വഷളാകുന്നു. മാധ്യമങ്ങളിലും പൊതുവേദികളിലും അഭിപ്രായ സ്വാതന്ത്ര്യം നിഷേധിച്ചുകൊണ്ട് ഉത്തരവിറക്കിയ സർവകലാശാല ഇതിെൻറപേരിൽ ഒരു അധ്യാപകനെ സസ്പെൻഡ്ചെയ്തു. ഒരു വിദ്യാർഥിയെ പുറത്താക്കുകയും മറ്റൊരു വിദ്യാർഥിയെ കേസിൽ ഉൾപ്പെടുത്തി ജയിലിലടക്കുകയും ചെയ്തു. നിരവധി വിദ്യാർഥികൾ സസ്പെൻഷനിലുമാണ്. കുടിയൊഴിപ്പിക്കൽ എന്ന വിഷയത്തിൽ നടന്ന അന്താരാഷ്ട്ര സെമിനാറിലേക്ക് ആർ.എസ്.എസ് വിരുദ്ധരായ പരഞ്ചോയ് ഗുഹ താകുർത്തയെ പോലുള്ളവരെ പെങ്കടുപ്പിച്ചതിന് പബ്ലിക് അഡ്മിനിസ്ട്രേഷൻ വകുപ്പിനോട് വിശദീകരണം ചോദിച്ച് താക്കീത് നൽകി. ഏറ്റവും ഒടുവിൽ സർവകലാശാലയുമായി ബന്ധപ്പെട്ട പ്രശ്നത്തിൽ ഫേസ്ബുക്കിൽ എഴുതിയെന്ന പേരിൽ ഇംഗ്ലീഷ് വിഭാഗം മേധാവി ഡോ. പ്രസാദ് പന്ന്യനെ സസ്പെൻഡ്ചെയ്തിരിക്കുകയാണ്. 1500 രൂപയുടെ ഗ്ലാസ് പൊട്ടിച്ചതിെൻറപേരിൽ ദലിത് വിദ്യാർഥിയായ ഗംതോതി നാഗരാജുവിനെതിരെ പരാതി നൽകി ജയിലിൽ അടച്ചതിനെതിരെയാണ് ഡോ. പ്രസാദ് പന്ന്യെൻറ ഫേസ്ബുക് പോസ്റ്റ്. വിയോജിക്കാനുള്ള അവകാശം ഉൗട്ടിയുറപ്പിക്കേണ്ട സർവകലാശാലയിലാണ് അഭിപ്രായസ്വാതന്ത്ര്യം പൂർണമായും നിരോധിച്ച് ഉത്തരവിറക്കിയിരിക്കുന്നത്. അഖിൽ താഴത്ത് എന്ന വിദ്യാർഥിയെ പുറത്താക്കിയതും ഫേസ്ബുക് പോസ്റ്റിെൻറ പേരിലാണ്. പ്രസാദ് പന്ന്യനെ സസ്പെൻഡ്ചെയ്ത നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ബുദ്ധിജീവികളും ഫെഡറേഷൻ ഒാഫ് സെൻട്രൽ യൂനിവേഴ്സിറ്റി ടീച്ചേഴ്സ് അസോസിയേഷനും രംഗത്തുവന്നിട്ടുണ്ട്. എല്ലാ അഭിപ്രായപ്രകടനങ്ങളും നിരോധിച്ചുകൊണ്ട് ആർ.എസ്.എസ് തീരുമാനം നടപ്പാക്കുന്നത് ഭാരതീയവിചാര കേന്ദ്രം വൈസ് പ്രസിഡൻറ് കൂടിയായ പുതിയ പി.വി.സിയുടെ നേതൃത്വത്തിലാണ് എന്നാണ് ആക്ഷേപം. ... രവീന്ദ്രൻ രാവണേശ്വരം ......
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.