'തൻബീഹ്' പ്രോജക്ട് ലോഞ്ചിങ്​ വ്യാഴാഴ്ച

കാസർകോട്: സമസ്ത കേരള ജംഇയ്യതുൽ മുഅല്ലിമീൻ നടപ്പാക്കുന്ന തൻബീഹ് സംയോജിത വിദ്യാഭ്യാസ പദ്ധതിയുടെ ലോഞ്ചിങ് വ്യാഴാഴ്ച രാവിലെ 10ന് കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് ഓഡിറ്റോറിയത്തിൽ നടക്കും. പഠനവൈകല്യമോ വിവിധ കാരണങ്ങളാൽ പഠനത്തിൽ പിന്നാക്കം നിൽക്കുകയോ ചെയ്യുന്ന വിദ്യാർഥികളെ കണ്ടെത്തി അവർക്കും രക്ഷിതാക്കൾക്കും പ്രത്യേക പരിശീലനം നൽകുകയെന്ന ദൗത്യമാണ് പ്രോജക്ടുകൊണ്ട് ലക്ഷ്യംവെക്കുന്നത്. ലോഞ്ചിങ് പരിപാടിയിൽ ജില്ല കലക്ടർ, കേന്ദ്ര സർവകലാശാല ഐ.ക്യു.എ.സി ഡയറക്ടർ ഡോ. എം.എൻ. മുസ്തഫ, സമസ്ത നേതാക്കൾ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കുമെന്ന് ജില്ല നേതാക്കളായ ടി.പി. അലി ഫൈസി, ഹുസൈൻ തങ്ങൾ മാസ്തിക്കുണ്ട്, ലത്തീഫ് മൗലവി ചെർക്കള എന്നിവർ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.