കതിരൂർ കുടുംബാരോഗ്യ കേന്ദ്രം നാടിന് സമർപ്പിച്ചു

കതിരൂർ: കതിരൂർ ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രം ആരോഗ്യമന്ത്രി കെ.കെ. ശൈലജ നാടിന് സമർപ്പിച്ചു. ഉക്കാസ്മൊട്ടയിലെ പ്രാഥമികാരോഗ്യ കേന്ദ്രമാണ് കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തപ്പെട്ടത്. സംസ്ഥാന സർക്കാറി​െൻറ ആർദ്രം പദ്ധതയിൽ ഉൾപ്പെടുത്തിയാണ് തലശ്ശേരി നിയോജക മണ്ഡലത്തിലെ കതിരൂരിൽ ആദ്യമായി പദ്ധതി നടപ്പിലാക്കുന്നത്. ഫിസിയോ തെറാപ്പി സ​െൻറർ, ലാബ്, പ്രത്യേകം ഒ.പി മുറികൾ, പാർക്ക്, ഫാർമസി എന്നിവയോടുകൂടിയാണ് കുടുംബാരോഗ്യ കേന്ദ്രം സജ്ജമാക്കിയിട്ടുള്ളത്. പഞ്ചായത്ത് തലത്തിൽ 25ലക്ഷം രൂപയും സർക്കാർ തലത്തിൽ 15ലക്ഷം രൂപയും ചെലവഴിച്ചാണ് പഴയകെട്ടിടം പുതുക്കിപ്പണിതത്. എ.എൻ. ഷംസീർ എം.എൽ.എ അധ്യക്ഷത വഹിച്ചു. ഫിസിയോ തെറപ്പി സ​െൻറർ ജില്ല പഞ്ചായത്ത് സ്റ്റാൻഡിങ് കമിറ്റി ചെയർപേഴ്സൻ ടി.ടി. റംലയും പാർക്ക് പാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എൻ. അനൂപും ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. സുഗീഷ്, കതിരൂർ പഞ്ചായത്ത് പ്രസിഡൻറ് എം. ഷീബ, പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ വി.കെ. ലഹിജ, ആർദ്രം നോഡൽ ഒാഫീസർ ഡോ.എം.കെ. ഷാജി, ആരോഗ്യ കേരളം ജില്ല പ്രോഗ്രാം മാനേജർ ഡോ.കെ.വി. ലതീഷ്, പഞ്ചായത്ത് സെക്രട്ടറി പി. സുജിത്ത് കുമാർ, എം.സി. പവിത്രൻ, യു. ദാമോദരൻ, എം.പി. അരവിന്ദാക്ഷൻ, ബഷീർ ചെറിയാണ്ടി, കെ.വി. രജീഷ്, ആരോഗ്യകേന്ദ്രം മെഡിക്കൽ ഒാഫീസർ ഡോ.സഹിന എന്നിവർ സംസാരിച്ചു. ആരോഗ്യകേന്ദ്രത്തിന് സഹായങ്ങൾ നൽകിയ എം.ജി. ഗോപിനാഥ്, കാരായി ബാലൻ, മുഹമ്മദ് അസ്ലം, യു. ഭാസ്കരൻ, കെ.കെ. അനീഷ്, അജിത്ത് ഉക്കാസ്മൊട്ട എന്നിവരെ ചടങ്ങിൽ ആദരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.