കർണാടക വനംവകുപ്പി​െൻറ തടസ്സവാദം: കൂട്ടുപുഴ പാലം നിർമാണത്തി​െൻറ പ്രതിസന്ധി പരിഹരിക്കാനായില്ല

ഇരിട്ടി: മാക്കൂട്ടത്ത് പുതിയ സര്‍വേക്കല്ല് സ്ഥാപിച്ച് കൂട്ടുപുഴ പാലത്തി​െൻറ നിർമാണം തടഞ്ഞുകൊണ്ട് കർണാടക വനംവകുപ്പ് ഉണ്ടാക്കിയ പ്രതിസന്ധിക്ക് പരിഹാരമായില്ല. കൂട്ടുപുഴ പുതിയ പാലത്തി​െൻറ നിർമാണപ്രവൃത്തി നിലച്ചു. തലശ്ശേരി-വളവുപാറ റോഡ് നിര്‍മാണത്തി​െൻറ ഭാഗമായി എരഞ്ഞോളി, മെരുവമ്പായി, കളറോഡ്, ഉളിയില്‍, ഇരിട്ടി പാലങ്ങള്‍ക്കൊപ്പമാണ് കൂട്ടുപുഴ പാലവും നിര്‍മിക്കുന്നത്. മാക്കൂട്ടത്ത് പുതിയ സര്‍വേക്കല്ല് സ്ഥാപിച്ച് കര്‍ണാടക വനംവകുപ്പ് കൂട്ടുപുഴ പാലത്തി​െൻറ നിര്‍മാണപ്രവൃത്തിക്ക് പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ഇതേതുടര്‍ന്ന് മംഗളൂരുവില്‍ വിളിച്ചുചേര്‍ത്ത ഇരു സംസ്ഥാനങ്ങളുടെയും ജനപ്രതിനിധികളുടെയും വനം-റവന്യൂവകുപ്പ് ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ പാലത്തി​െൻറ നിര്‍മാണം പുനരാരംഭിക്കാന്‍ കര്‍ണാടക വാക്കാല്‍ അനുമതി നല്‍കിയിരുന്നു. ഇതേതുടർന്നായിരുന്നു പാലം നിർമാണം പുനരാരംഭിച്ചത്. 90 മീറ്റര്‍ നീളത്തില്‍ 12 മീറ്റര്‍ വീതിയില്‍ നിര്‍മിക്കുന്ന പാലത്തിന് ആറു തൂണുകളാണുള്ളത്. ഇതില്‍ ഒരുഭാഗത്തെ തൂണുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കി മേല്‍ഭാഗത്തി​െൻറ കോണ്‍ക്രീറ്റ് പ്രവൃത്തിയും പൂർത്തിയാക്കിയെങ്കിലും മറുവശത്തെ ഒരു പ്രവൃത്തിയും ഇതുവരെ ആരംഭിച്ചിട്ടില്ല. കര്‍ണാടക വനംവകുപ്പ് പുതുതായി സ്ഥാപിച്ച സര്‍വേക്കല്ലിനോട് ചേര്‍ന്നാണ് മറുവശത്ത് നിര്‍മാണം നടത്തേണ്ടത്. ഇരു സംസ്ഥാനങ്ങളിലേയും ജനങ്ങളുടെ യാത്രക്ലേശം പരിഗണിച്ചായിരുന്നു പാലം നിര്‍മാണം പുനരാരംഭിക്കാന്‍ അന്ന് കര്‍ണാടക വനംവകുപ്പ് വാക്കാൽ അനുമതിനല്‍കിയത്. അതുകൊണ്ടുതന്നെ കർണാടക വനംവകുപ്പി​െൻറ അനുമതി ഉണ്ടെങ്കിൽ മാത്രമേ ഇനി പ്രവൃത്തി പുനരാരംഭിക്കാൻ കഴിയുകയുള്ളൂ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.