തലശ്ശേരി: പ്രളയം വിതച്ച കെടുതിയിൽ സർവവും നഷ്ടപ്പെട്ടവരുടെ അതിജീവനത്തിനായി കൈകോർത്ത് നേത്രരോഗവിദഗ്ധരും. സംസ്ഥാനത്തെ നേത്രരോഗ വിദഗ്ധരുടെ സംഘടനയായ കേരള സൊസൈറ്റി ഓഫ് ഒഫ്താല്‍മിക് സര്‍ജൻസ് (കെ.എസ്.ഒ.എസ്) അഭ്യര്‍ഥനപ്രകാരം രാജ്യമാകെയുള്ള നേത്രഡോക്ടര്‍മാര്‍ കേരളത്തിന് സഹായഹസ്തം നീട്ടി. ആദ്യഘട്ടത്തില്‍ സംഘടനയിലെ അംഗങ്ങളായ ഡോക്ടര്‍മാര്‍ നല്‍കിയ പത്തുലക്ഷം രൂപക്ക് പുറമെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 41,49,600 രൂപകൂടി കെ.എസ്.ഒ.എസ് സംഭാവന നല്‍കി. കതിരൂര്‍ ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യകേന്ദ്രം ഉദ്ഘാടന ചടങ്ങില്‍ കെ.എസ്.ഒ.എസ് ജനറൽ സെക്രട്ടറി ഡോ. ശ്രീനി എടക്ലോണ്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജക്ക് ചെക്ക് കൈമാറി. അഡ്വ. എ.എന്‍. ഷംസീര്‍ എം.എൽ.എ, ഡോ. വനജ രാഘവന്‍ എന്നിവരും പങ്കെടുത്തു. കെ.എസ്.ഒ.എസ് പ്രളയബാധിത ജില്ലകളില്‍ ഒക്‌ടോബര്‍ ഏഴിന് സൗജന്യ നേത്രപരിശോധന ക്യാമ്പും സംഘടിപ്പിക്കുന്നുണ്ട്. മരുന്നും കണ്ണട നഷ്ടപ്പെട്ടവര്‍ക്ക് കണ്ണടകളും സൗജന്യമായി നല്‍കും. പ്രളയമുണ്ടായ ഉടന്‍ സംഘടനയുടെ അഭ്യര്‍ഥനപ്രകാരം ബംഗളൂരു ശങ്കര കണ്ണാശുപത്രി യങ് ഇന്ത്യ എന്ന സംഘടനയുടെ സഹായത്തോടെ രണ്ട് ട്രക്ക് വഴിയും ഹെലികോപ്റ്റര്‍ വഴിയും സഹായങ്ങളെത്തിച്ചിരുന്നു. തമിഴ്‌നാട്ടിലുള്ള നേത്രഡോക്ടര്‍മാര്‍ ആയിരക്കണക്കിന് പുതപ്പുകളും നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.