ലിഫ്​റ്റിൽ അകപ്പെട്ട യുവാവിനെ രക്ഷിച്ചു

കണ്ണൂർ: ലിഫ്റ്റിൽ കുടുങ്ങിയ ആളെ അഗ്നിശമനസേന രക്ഷപ്പെടുത്തി. കണ്ണൂർ ഫോർട്ട്‌ റോഡിൽ പ്രവർത്തിക്കുന്ന എമറാൾഡ് ബിൽഡിങ്ങിലെ ലിഫ്റ്റിൽ കുടുങ്ങിയ സുധീപ് വടകരയെയാണ് (35) അഗ്നിശമന സേനാംഗങ്ങൾ രക്ഷപ്പെടുത്തിയത്. കണ്ണൂർ അഗ്നിരക്ഷാനിലയത്തിലെ അസിസ്റ്റൻറ് സ്റ്റേഷൻ ഓഫിസർ ടി. അജയൻ, സി.വി. വിനോദ് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്. തിങ്കളാഴ്ച രാവിലെ 9.30നാണ് സംഭവം. ലിഫ്റ്റിൽ ആറാമത്തെ നിലയിലാണ് കുടുങ്ങിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.