കാസർകോട്: കേന്ദ്രസർവകലാശാലയിലെ ഇംഗ്ലീഷ് വിഭാഗം മേധാവി പ്രസാദ് പന്ന്യൻ, ഇൻറർനാഷനൽ ആൻഡ് പൊളിറ്റിക്കൽ സയൻസ് വിദ്യാർഥി അഖിൽ താഴത്ത് എന്നിവർക്കെതിരെ സ്വീകരിച്ച നടപടി പിൻവലിക്കണമെന്ന് ഫെഡറേഷൻ ഒാഫ് സെൻട്രൽ യൂനിവേഴ്സിറ്റി ടീച്ചേഴ്സ് അസോസിയേഷൻ പ്രസിഡൻറ് രജിബ് റേ, സെക്രട്ടറി സൊനാജാരിയ എന്നിവർ വാർത്താക്കുറിപ്പിൽ ആവശ്യപ്പെട്ടു. ദലിത് വിദ്യാർഥിയെ പിന്തുണച്ച് പോസ്റ്റിട്ടതാണ് കാരണമായി പറയുന്നത്. ജനാധിപത്യപരമായ അവകാശം എന്നനിലയിലാണ് അദ്ദേഹത്തിെൻറ പോസ്റ്റ്. പ്രതിഷേധത്തെ ക്രിമിനൽ കുറ്റമാക്കുന്ന സർവകലാശാലയുടെ നിലപാട് വലിയ പ്രതിഷേധം ക്ഷണിച്ചുവരുത്തുകയാണ്. വിയോജിക്കാനുള്ള അവകാശം ജനാധിപത്യത്തെ രൂപപ്പെടുത്തുന്നതിനെക്കുറിച്ച് പഠനം നടത്തിയ പ്രസാദ് പന്ന്യെൻറ സൃഷ്ടിപരമായ കഴിവിനെ ഉപയോഗപ്പെടുത്തുന്നതിന് പകരം അദ്ദേഹത്തിനെതിരെ ക്രൂരമായ നടപടിയെടുക്കുന്നത് ജനാധിപത്യവിരുദ്ധമാണ്. പ്രസാദ് പന്ന്യനെതിരെയുള്ള നടപടി ഭരണഘടനാവകാശങ്ങളുടെ ലംഘനമാണ്. ഗവേഷകവിദ്യാർഥി അഖിലിന് എല്ലാവിധ ഭരണഘടനാവകാശങ്ങളും അനുവദിക്കണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.