അവഗണന; ജില്ലയിൽ ​'ഇന്നിങ്​സ്' അവസാനിപ്പിച്ച്​ കാഴ്​ച പരിമിതരുടെ ക്രിക്കറ്റ്​ കൂട്ടായ്​മ

കാഞ്ഞങ്ങാട്: സ്പോർട്സ് കൗൺസിലി​െൻറ അവഗണന തുടരുന്നതിനിടെ ജില്ലയിലെ 'ഇന്നിങ്സ്' അവസാനിപ്പിച്ച് കാഴ്ചപരിമിതരുടെ ക്രിക്കറ്റ് കൂട്ടായ്മയായ നോർത്ത് മലബാർ ക്രിക്കറ്റ് അസോസിയേഷൻ ഒാഫ് സൈറ്റ്ലെസ് (എൻ.എം.സി.എ.എസ്). നിരന്തര അവഗണനക്കിടെ കഴിഞ്ഞവർഷം ഒാഫിസും മറ്റും കണ്ണൂർ മട്ടന്നൂരിലേക്ക് മാറ്റിയിരുന്നു. ഇതിന് പിന്നാലെ രജിസ്ട്രേഷൻ ഉൾപ്പെടെ ജില്ലയിൽനിന്ന് ഒഴിവാക്കാനുള്ള ഒരുക്കത്തിലാണ് കൂട്ടായ്മ. സ്വന്തമായി ഒാഫിസ് കെട്ടിടത്തിനും ഗ്രൗണ്ടിനുംവേണ്ടി 200ലധികം നിവേദനമാണ് അധികൃതർക്ക് ഇവർ നൽകിയത്. ഒന്നിനുപോലും വ്യക്തമായ മറുപടി ലഭിച്ചിട്ടില്ല. പരിശീലനത്തിനായി ജില്ലയിലെ ഗ്രൗണ്ടുകൾ ആവശ്യപ്പെടാറുണ്ടെങ്കിലും സാേങ്കതികത്വം പറഞ്ഞ് നീട്ടിക്കൊണ്ടുപോകാറാണ് പതിവ്. ജില്ലയിൽ നിലവിൽ രണ്ട് ഗ്രൗണ്ട് ഉണ്ടെങ്കിലും ഇവ പരിശീലനത്തിന് ഇവർക്ക് ലഭിക്കാറില്ല. കണ്ണൂരിലേക്ക് മാറിയതോടെ തലശ്ശേരിയിൽനിന്നും മറ്റും നല്ല സഹകരണമാണുള്ളതെന്ന് കൂട്ടായ്മ പ്രതിനിധികൾ പറഞ്ഞു. റെയിൻബോ സ്റ്റാർ കാസർകോട് എന്ന ടീം ജില്ലക്കായി നേട്ടങ്ങൾ കൊയ്തുവെങ്കിലും ഇതൊന്നുമറിയാത്തമട്ടിലാണ് അധികൃതർ. ബ്ലൈൻഡ്‌ ക്രിക്കറ്റ്‌ ടൂർണമ​െൻറിൽ ഇന്ത്യൻ ടീം താരമാണ് കാസർകോട്‌ സ്വദേശി മുനാസ്. ശ്രീലങ്കൻ പര്യടനത്തിലുള്ള ഇന്ത്യൻ ടീമിലേക്ക് ക്ഷണം കിട്ടിയിട്ടുപോലും മുനാസിനെ അഭിനന്ദിക്കാനോ ടൂർണമ​െൻറിനുശേഷം സ്വീകരണം നൽകാനോ സ്പോർട്സ് കൗൺസിലോ മറ്റോ തയാറായിരുന്നില്ല. ഇന്ത്യൻ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത് അറിയില്ലെന്നാണ് അന്ന് സ്പോർട്സ് കൗൺസിൽ അധികൃതർ പറഞ്ഞത്. മൂന്നുതവണ ദേശീയമത്സരങ്ങൾ കളിച്ചിട്ടും മുനാസിന് അർഹിക്കുന്ന പരിഗണന ലഭിച്ചിട്ടില്ല. ലോകകപ്പ് മത്സരത്തിൽ പങ്കെടുക്കുന്നതിലൂടെ സർക്കാറി​െൻറ സമീപനം മാറുമെന്നാണ്‌ മുനാസ്‌ പ്രതീക്ഷിക്കുന്നത്. കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ കാഴ്ചപരിമിത താരങ്ങളാണ് കൂട്ടായ്മയിലുള്ളത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.