പാനൂർ: കല്ലിക്കണ്ടി എൻ.എ.എം കോളജ് ഒന്നാംവർഷ ബി.കോം വിദ്യാർഥിയായ ടി.പി. ഷഫീഖിനെ സീനിയർ വിദ്യാർഥികൾ ക്രൂരമായി റാഗ് ചെയ്ത സംഭവത്തിൽ അടിപിടി കേസ് മാത്രമാണെടുത്തതെന്നും ഇതിൽ തൃപ്തരല്ലെന്നും കുടുംബം. ബുധനാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. മോട്ടോർ ബൈക്ക് ഉന്തികുന്ന് കയറ്റുകയും തുടർന്ന് സംഘം ചേർന്ന് മർദ്ദിക്കുകയുമായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. മൂക്കിൽ നിന്നും രക്തം വാർന്ന നിലയിൽ വിദ്യാർത്ഥിയെ പരുക്കുകളോടെ കോഴിക്കോട് മെഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ബന്ധുക്കൾ യു.ജി.സിക്കും പ്രിൻസിപ്പാളിനും കൊളവല്ലൂർ പോലീസ് സ്റ്റേഷനിലും പരാതി നൽകിയിരുന്നു. മൂന്നാം വർഷ ഹിസ്റ്ററി വിദ്യാർത്ഥി മുഹമ്മദ് ഫായിസ്, രണ്ടാം വർഷ ബി.ബി.എ വിദ്യാർത്ഥി അബ്ദുള്ള സുറൂർ എന്നിവരെ പ്രിൻസിപ്പാൾ അന്വേഷണ വിധേയമായി സസ്പെൻറ് ചെയ്തത്. കോളജിൽ അന്വേഷണ കമ്മീഷനെ നിയമിച്ചിട്ടുണ്ടെന്നും രണ്ട് ദിവസം കൊണ്ടു തന്നെ ഇതിന്റെ റിപ്പോർട്ട് പോലീസിൽ സമർപ്പിക്കുമെന്നും പ്രിൻസിപ്പാൾ പറഞ്ഞു. അതേസമയം വിദ്യാർത്ഥി ക്രൂരമായി റാഗിംഗിന് വിധേയമായെന്ന് രക്ഷിതാവിന്റെ പരാതി ഉണ്ടായിട്ടും ശക്തമായ വകുപ്പുകൾ ചേർത്ത് കേസെടുക്കാത്തതിൽ വ്യാപകമായ ആക്ഷേപമുണ്ട്. ഇതിനെതിരെ കണ്ണൂർ പോലീസ് സൂപ്രണ്ട് ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകാനൊരുത്തുകയാണ് ഷഫീഖിന്റെ പിതാവ്. അതേ സമയം അന്വേഷണ കമ്മീഷന്റെ റിപ്പോർട്ട് വരട്ടെ എന്നിട്ട് വകുപ്പുകൾ ശക്തമാക്കാമെന്ന നിലപാടിലാണ് പോലീസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.