ഹർത്താൽ ജില്ലയിൽ പൂർണം

കാസർകോട്: കോൺഗ്രസ് പ്രഖ്യാപിച്ച ഭാരത് ബന്ദും എൽ.ഡി.എഫ് പ്രഖ്യാപിച്ച ഹർത്താലും ജില്ലയിൽ പൂർണം. മുഴുവൻ വ്യാപാരസ്ഥാപനങ്ങളും പൊതുമേഖല, സ്വകാര്യ സ്ഥാപനങ്ങളും അടഞ്ഞുകിടന്നു. രാവിലെ മുതൽ ഇരുചക്രവാഹനങ്ങൾ ഒാടിയിരുന്നു. ഹർത്താൽ അനുകൂലികളും ബന്ദ് അനുകൂലികളും കവലകളിൽ തമ്പടിച്ചിരുന്നുവെങ്കിലും ചെറുവാഹനങ്ങളെയും ബൈക്കുകളെയും തടഞ്ഞില്ല. ടാങ്കറുകളെ തടഞ്ഞുെവച്ചു. ഹെഡ്പോസ്റ്റ് ഒാഫിസ് തുറന്നുപ്രവർത്തിച്ചത് കോൺഗ്രസ് പ്രവർത്തകരെ പ്രകോപിപ്പിച്ചു. പഴയ ബസ്സ്റ്റാൻഡിലെ ഒാഫിസ് കോൺഗ്രസ് പ്രവർത്തകർ ഇരച്ചുകയറി അടപ്പിച്ചു. ടൗൺ എസ്.െഎ അജിത്കുമാറി​െൻറ നേതൃത്വത്തിൽ പൊലീസും സ്ഥലത്തുണ്ടായിരുന്നു. ജീവനക്കാർ കുറച്ചുമാത്രമേ ഹാജരായിരുന്നുള്ളൂ. കലക്ടറേറ്റ് പൂർണമായും അടഞ്ഞു. സ്കൂളുകൾ എവിടെും തുറന്നു പ്രവർത്തിച്ചില്ല. രാവിലെ ഇരുവിഭാഗവും നഗരത്തിൽ പ്രകടനം നടത്തി. ആദ്യം പ്രകടനം നടത്തിയത് ഇടത് അനുകൂലികളായിരുന്നു. ടി.കെ. രാജൻ, കെ. രാജൻ, അസീസ് കടപ്പുറം, ടി.എം പാണലം, ബിജു ഉണ്ണിത്താൻ എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി. യു.ഡി.എഫ് പ്രകടനത്തിന് എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ, പി.എ. അഷറഫലി, എ. ഗോവിന്ദൻ നായർ, കരിവെള്ളൂർ വിജയൻ, കരൺ താപ്പ, അഷ്റഫ് എടനീർ, രാജീവൻ നമ്പ്യാർ തുടങ്ങിയവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.