കണ്ണൂർ: ജപ്പാൻ കുടിവെള്ളപദ്ധതിയുടെ പൈപ്പ് പാകുേമ്പാൾ ദീർഘദൃഷ്ടിയുള്ളവർ ചൂണ്ടിക്കാട്ടിയകാര്യം ഇപ്പോൾ അനുഭവിച്ചു തുടങ്ങി. കരാറുകാരുടെ യന്ത്രത്തിന് സഞ്ചരിക്കാവുന്ന പാകത്തിൽ റോഡിെൻറ മധ്യത്തിൽ പൈപ്പ് പാകാൻ കുഴിയെടുത്തയിടത്ത് കുത്തിപ്പൊളിക്കൽ പരമ്പരയായി. കരാർകാർ തമ്മിലുള്ള ഇൗ ഒത്തുകളിക്ക് പൊതുഖജനാവിൽനിന്ന് തുലയുന്നത് ലക്ഷങ്ങൾ. ജപ്പാൻ കുടിവെള്ള പൈപ്പ് നഗരത്തിൽ സ്ഥാപിച്ചത് റോഡിെൻറ മധ്യത്തിലാണ്. തൊഴിലാളികളെ കൊണ്ട് കുഴിവെട്ടുന്നതിെൻറ െചലവ് ലാഭിക്കാൻ മണ്ണുമാന്തിക്ക് സഞ്ചരിക്കാവുന്ന പാകത്തിൽ കിട്ടിയിടത്ത് കുഴിവെട്ടി ൈപപ്പ് പാകുകയാണ് ചെയ്തത്. റോഡിെൻറ നടുവിൽ പൈപ്പ് പാകിയാൽ ജലവിതരണ വേളയിൽ പൈപ്പ് പൊട്ടുേമ്പാൾ പ്രശ്നമാകുമെന്ന് പലരും ചൂണ്ടിക്കാട്ടിയിരുന്നു. പേക്ഷ, കോർപറേഷൻ അധികൃതരും പൊതുമരാമത്ത് ഉദ്യോഗസ്ഥരും അവഗണിച്ചു. ഇപ്പോൾ കുടിവെള്ള പൈപ്പ് പൊട്ടലും റോഡിെൻറ മധ്യഭാഗം കുത്തിക്കീറലും പതിവായി. പൈപ്പ്പൊട്ടൽ പതിവായ ചിലമേഖലകളിൽ ഏതുസമയവും വീണ്ടും പൊളിക്കാവുന്നവിധത്തിൽ മാത്രം പാച്ച്വർക് നടത്തുകയാണ് പൊതുമരാമത്ത് വകുപ്പ്. റോഡിെൻറ ഒരുഭാഗം കനാൽ പണിത് കെ.എസ്.ഇ.ബി, ടെലിഫോൺ, ജലവിതരണ പൈപ്പുകളുടെ കാബിനുകൾ സ്ഥാപിച്ചാൽ റോഡ് വെട്ടിപ്പൊളിക്കുന്ന പ്രക്രിയ ഇല്ലാതാവുമായിരുന്നു. ൈപപ്പ് പൊട്ടിയ മേഖലയിൽ സ്ലാബ് നീക്കി ഉടനെ അറ്റകുറ്റപ്പണി ചെയ്യാൻ പറ്റുന്നതാണ് കനാൽ സംവിധാനം. ഒാരോ വകുപ്പിനും തോന്നുന്നസമയത്ത് കേബിൾ കുഴിക്കുകയും െെപപ്പ് പാകുകയുമാണിപ്പോൾ. പൈപ്പ് പാകുന്നതിന് റോഡ് പൊളിക്കാനുള്ള തുക അതത് ഡിപ്പാർട്മെൻറ് നൽകുന്നുണ്ട്. പേക്ഷ, റോഡിെൻറ മധ്യത്തിൽ നിരന്തരം പൈപ്പ്പൊട്ടൽ തുടരുകയും റോഡ് അറ്റകുറ്റപ്പണി നടത്തുകയും ചെയ്യുന്നതിെൻറ അമിതെചലവ് ബന്ധപ്പെട്ട തദ്ദേശസ്ഥാപനം താങ്ങണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.