അനുസ്മരണം

കാടാച്ചിറ: രാജ്യത്തെ സംസ്കാരവും നാനാത്വത്തിൽ ഏകത്വവും സംരക്ഷിക്കുന്നതിൽ ഇന്ത്യൻസേനക്ക് നിർണായക പങ്കാണുള്ളതെന്ന് ഡി.സി.സി പ്രസിഡൻറ് സതീശൻ പാച്ചേനി പറഞ്ഞു. കാടാച്ചിറ ടൗൺ കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ലഫ്റ്റനൻറ് നാസർ അനുസ്മരണവും കടമ്പൂർ പഞ്ചായത്തിലെ മുതിർന്ന വിമുക്തഭടന്മാരെ ആദരിക്കൽ ചടങ്ങും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിരമിച്ച സൈനികർക്ക് അർഹമായ പരിഗണന നൽകുന്നകാര്യത്തിൽ കേരളീയസമൂഹം പിറകിലാണെന്നും പാച്ചേനി പറഞ്ഞു. ചടങ്ങിൽ നാസറി​െൻറ കുടുംബത്തെയും സൈനികപരിശീലനത്തിനിടെ മരിച്ച കടമ്പൂർ സ്വദേശി രമിത്തി​െൻറ കുടുംബത്തെയും ആദരിച്ചു. കടമ്പൂർ പഞ്ചായത്തിലെ വിവിധഭാഗങ്ങളിലെ 65 മുതിർന്ന സൈനികരെ കാടാച്ചിറ ടൗൺ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. പ്രസിഡൻറ് സനൽകുമാർ അധ്യക്ഷത വഹിച്ചു. ഓണററി ക്യാപ്റ്റൻ സി.എ. ഭാസ്കരൻ, റിട്ട. മേജർ കെ.വി. ജയരാജൻ, എക്സ് സർവിസ് മെൻ കോഓഡിനേഷൻ കമ്മിറ്റി ജില്ല പ്രസിഡൻറ് ടി.ഡി. ജോൺ, ഡി.സി.സി ജനറൽ സെക്രട്ടറി കെ.സി. മുഹമ്മദ് ഫൈസൽ, റിജിൽ മാക്കുറ്റി, ഷമേജ് പെരളശ്ശേരി, പ്രവീൺ പനോന്നേരി, മണ്ഡലം പ്രസിഡൻറ് കെ. വിജയരാജൻ, സാഗേഷ് കുമാർ, കെ.വി. അനീഷ് തുടങ്ങിയവർ സംസാരിച്ചു. 1999 സെപ്റ്റംബറിൽ അസമിൽ ഉൾഫ തീവ്രവാദികളുടെ ആക്രമണത്തിലാണ് നാസർ കൊല്ലപ്പെട്ടത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.