കൂത്തുപറമ്പ്: രാഷ്ട്രീയവൈരം മാറ്റിെവച്ചുള്ള ജനകീയകൂട്ടായ്മ ആയിത്തറ പ്രദേശത്തുകാർക്ക് വേറിട്ട അനുഭവമായി. പാറ കൂട്ടായ്മ എന്നപേരിൽ നടന്ന പരിപാടിയിൽ പ്രദേശത്തെ മുഴുവൻ കുടുംബങ്ങളും പങ്കാളികളായി. ശുഭകരമായ വാർത്തകളായിരുന്നില്ല ഒരുകാലത്ത് ആയിത്തറ ഗ്രാമത്തിൽനിന്ന് പുറംലോകത്ത് എത്തിയിരുന്നത്. വ്യത്യസ്ത രാഷ്ട്രീയപാർട്ടികൾ കരുത്തുതെളിയിക്കാൻ നടത്തിയ പ്രവർത്തനങ്ങൾ നാടിന് കുപ്രസിദ്ധിയാണ് സമ്മാനിച്ചത്. രാഷ്ട്രീയ അതിപ്രസരം കൂടിയതോടെ അയൽവാസികളും ബന്ധുക്കളുംപോലും ശത്രുക്കളായി. കാലം മായ്ച്ചുകളഞ്ഞ പഴയ അക്രമവാർത്തകൾ ഓർത്തെടുക്കാൻ ആയിത്തറ ദേശവാസികൾക്കിപ്പോൾ നേരമില്ല. ജാതിയും മതവും രാഷ്ട്രീയവുമെല്ലാം മാറ്റിെവച്ചുള്ള കൂട്ടായ്മയിലാണ് നാടാകെ. പാറ കൂട്ടായ്മ എന്നപേരിലാണ് ജനകീയകൂട്ടായ്മ സംഘടിപ്പിച്ചത്. കൂട്ടായ്മയുടെ നേതൃത്വത്തിൽ നടന്ന കുടുംബസംഗമം നാട്ടുകാർക്ക് വീണ്ടും ഒന്നിക്കാനുള്ള വേദിയായി. കൂത്തുപറമ്പ് എസ്.ഐ കെ.വി. നിഷിത്ത് കൂട്ടായ്മ ഉദ്ഘാടനം ചെയ്തു. കെ. രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. എൻ. രാജീവൻ, ബാബു കരിപ്പായി, എ.പി. ജയദേവൻ, എം.എൻ. ശക്തിപ്രകാശ്, സി. സജി തുടങ്ങിയവർ സംസാരിച്ചു. ദുരിതാശ്വാസ പ്രവർത്തനത്തിൽ പങ്കാളികളായ നാട്ടുകാരെ ചടങ്ങിൽ ആദരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.