കൊട്ടിയൂർ -വയനാട് ചുരം പാത: അടുത്ത ആഴ്ചമുതൽ ബസുകൾ ഓടിത്തുടങ്ങും

കേളകം: കൊട്ടിയൂർ-വയനാട് ചുരം പാത പുനർനിർമാണപ്രവർത്തനം ഊർജിതം. വയനാട് അതിർത്തിയിലെ ചെകുത്താൻതോട് ഭാഗത്ത് തകർന്ന പാതയിൽ ഇൻറർലോക്കിങ്ങും മറ്റ് വിവിധയിടങ്ങളിൽ വിള്ളലുകൾ വീണ സ്ഥലങ്ങളിൽ കോൺക്രീറ്റ് ചെയ്യുന്ന പ്രവൃത്തിയും ദ്രുതഗതിയിൽ നടക്കുന്നുണ്ട്. കാലാവസ്ഥ അനുകൂലമായാൽ ഇൗമാസം 17നകം നിർമാണം പൂർത്തിയാക്കി ബസുകൾ ഉൾപ്പെടെ വാഹനങ്ങൾ ഓടിത്തുടങ്ങും. പാത ഒരാഴ്ചകൊണ്ട് ഗതാഗതയോഗ്യമാക്കാമെന്ന പ്രതീക്ഷയിലാണ് പി.ഡബ്ല്യു.ഡി അധികൃതർ. ഉരുൾപൊട്ടലിൽ തകർന്ന പാതയിൽ ഗതാഗതം നിലച്ചതോടെ വയനാട് ജില്ലയിൽ പഠിക്കുന്ന നിരവധി വിദ്യാർഥികളുടെ പഠനം മുടങ്ങിയിരുന്നു. കൂടാതെ കേളകം, കൊട്ടിയൂർ പ്രദേശങ്ങളിൽനിന്ന് മാനന്തവാടി ജില്ല ആശുപത്രിയിൽ ചികിത്സ തേടിയിരുന്നവരും മറ്റ് യാത്രക്കാരും ദുരിതത്തിലായി. ആദ്യഘട്ട പുനർനിർമാണം പൂർത്തിയാകുന്ന പാതയിൽ ബസുകൾ ഓടിത്തുടങ്ങുന്നതോടെ ജനങ്ങളുടെ യാത്രാദുരിതത്തിനറുതിയാവും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.