ചടയൻ ചരമവാർഷികദിനം ആചരിച്ചു

കണ്ണൂർ: സി.പി.എം മുൻ സംസ്ഥാന സെക്രട്ടറി ചടയൻ ഗോവിന്ദ​െൻറ ഇരുപതാം ചരമവാർഷിക ദിനം ആചരിച്ചു. സി.പി.എം കണ്ണൂർ ജില്ല കമ്മിറ്റിയുെട നേതൃത്വത്തിൽ നടന്ന അനുസ്മരണപരിപാടി കേന്ദ്രകമ്മിറ്റി അംഗവും വ്യവസായമന്ത്രിയുമായ ഇ.പി. ജയരാജൻ ഉദ്ഘാടനംചെയ്തു. സി.പി.എം സംസ്ഥാനത്തെ ഏറ്റവും വലിയ വിപ്ലവപാർട്ടിയായി വളർന്നതിനു പിന്നിൽ ചടയൻ ഗോവിന്ദനെപ്പോലെയുള്ള ഒട്ടനവധി മഹാരഥന്മാരുടെ പരിശ്രമമാണെന്ന് ഇ.പി. ജയരാജൻ പറഞ്ഞു. ചടങ്ങിൽ സി.പി.എം ജില്ല സെക്രട്ടറി പി. ജയരാജൻ അധ്യക്ഷതവഹിച്ചു. ചടയൻ ഗോവിന്ദ​െൻറ പത്നി ഇ. ദേവകി, എം.വി. ഗോവിന്ദൻ, എം.പിമാരായ പി.കെ. ശ്രീമതി, കെ.കെ. രാഗേഷ്, എം.എൽ.എമാരായ ജെയിംസ് മാത്യു, എ.എൻ. ഷംസീർ, എം. പ്രകാശൻ, എം. സുരേന്ദ്രൻ, കെ.പി. സഹദേവൻ, എൻ. ചന്ദ്രൻ, ബിജു കണ്ടക്കൈ, എം. ഷാജിർ എന്നിവർ സംബന്ധിച്ചു. കണ്ണൂർ നഗരത്തിൽനിന്ന് പ്രകടനമായെത്തിയ പ്രവർത്തകർ പയ്യാമ്പലത്തെ സ്മൃതികുടീരത്തിൽ പുഷ്പാർച്ചന നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.