മട്ടന്നൂര്‍: രാജ്യാന്തര വിമാനത്താവളത്തില്‍ കാലാവസ്ഥ നിരീക്ഷണത്തിനുള്ള ഉപകരണങ്ങള്‍ സ്ഥാപിക്കുന്ന പ്രവൃത്തി ഇന്ന് പൂര്‍ത്തിയാകും. പുണെ, ബംഗളൂരു എന്നിവിടങ്ങളില്‍നിന്നാണ് അന്തരീക്ഷവിജ്ഞാന വിഭാഗം ഉദ്യോഗസ്ഥര്‍ പദ്ധതി പ്രദേശത്തെത്തിയത്. ഒരാഴ്ച നീണ്ടുനിന്ന പ്രവര്‍ത്തനങ്ങളാണ് ഇന്ന് പൂര്‍ത്തിയാകുന്നത്. കാറ്റ്, മഴ, വെയിൽ, ആര്‍ദ്രത, അന്തരീക്ഷ ഊഷ്മാവ് തുടങ്ങിയവ രേഖപ്പെടുത്താനുള്ള ഉപകരണമായ മെറ്റ് പാര്‍ക്കാണ് സ്ഥാപിച്ചത്. ഇതോടെ അന്തരീക്ഷമാറ്റങ്ങള്‍ അതിവേഗത്തില്‍ എയര്‍ട്രാഫിക് കണ്‍ട്രോള്‍ വിഭാഗത്തിന് ലഭിക്കും. എയ്‌റോസ്‌പേസ് ലബോറട്ടറിയിലെ അരുള്‍ പാലിഗൻ, ഐ.എം.ഡിയിലെ ജെ.കെ.എസ്. യാദവ് എന്നിവരാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. വിമാനത്താവളത്തിന് ലൈസന്‍സ് ലഭിക്കുന്നതിനുള്ള അന്തിമ പരിശോധന ഡി.ജി.സി.എ ഈമാസം അവസാനവാരം നടത്തും. പരിശോധനയുടെ ഭാഗമായി വലിയ വിമാനം പദ്ധതി പ്രദേശത്ത് വീണ്ടും എത്തുന്നതോടെ മലബാറിെൻറ സ്വപ്നപദ്ധതി യാഥാർഥ്യത്തിലേക്കടുക്കും. വിമാനത്താവളത്തിെൻറ പ്രധാന പരിശോധനകള്‍ പൂര്‍ത്തിയായ സാഹചര്യത്തില്‍ നവംബറില്‍തന്നെ വാണിജ്യാടിസ്ഥാനത്തിലുള്ള സര്‍വിസ് ആരംഭിക്കാനാണ് കിയാലിെൻറയും സംസ്ഥാന സര്‍ക്കാറിെൻറയും നീക്കം. കഴിഞ്ഞദിവസം ഇന്‍സ്ട്രുമെൻറ് ലാൻഡിങ് സിസ്റ്റത്തിെൻറ (ഐ.എല്‍.എസ്) കാലിബ്രേഷന്‍ പരിശോധനക്കായി എയര്‍പോര്‍ട്ട് അതോറിറ്റിയുടെ ഇടത്തരം വിമാനം എത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.