പ്രളയാനുഭവങ്ങൾ വിതുമ്പലോടെ പങ്കിട്ട്​ മന്ത്രി

കാസർകോട്: പ്രളയാനുഭവങ്ങൾ ഇല്ലാത്ത ജില്ലയിൽ പ്രളയാനുഭവങ്ങൾ വിവരിച്ച് മന്ത്രി ഇ. ചന്ദ്രശേഖരൻ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള തുക സമാഹരിക്കുന്നതിന് ചേർന്ന ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗത്തിൽ അധ്യക്ഷത വഹിക്കുന്നതിനിടയിൽ കേരളം കാണിച്ച മഹത്തായ മാതൃകയെ കുറിച്ച് പറയുേമ്പാൾ വിതുമ്പുകയും അൽപനേരം പ്രസംഗം മുറിയുകയും ചെയ്തു. പ്രളയത്തി​െൻറ കാരണങ്ങളിൽ ഡാമിനെ കുറിച്ച് എവിടെയും പരാമർശിക്കാതെ മഴയുടെ ശക്തിയെ കുറിച്ചാണ് മന്ത്രി പറഞ്ഞത്. ആഗസ്റ്റ് 15 മുതൽ ശ്വാസമടക്കിപ്പിടിച്ചാണ് കേരളം കഴിഞ്ഞത്്. ആയിരക്കണക്കിനാളുകൾ മരിച്ചുപോകും എന്നറിഞ്ഞ നിമിഷങ്ങൾ ഉണ്ടായിരുന്നു. ജീവൻ രക്ഷിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് തനിക്കുവന്ന കോളുകൾ എത്രയെന്ന് ഇപ്പോഴും പറയാൻ കഴിയില്ല. എടുത്തതും എടുക്കാൻപറ്റാത്തതുമായ വിളികൾ. എന്നാൽ, കേരളം നടത്തിയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ സമാനതകളില്ലാത്തതാണ്. വെള്ളപ്പൊക്കത്തി​െൻറ പേരിൽ കേരളത്തിലെ വീടുകളിലേക്ക് വരുന്നവരെ ഒാർത്ത നിമിഷങ്ങളുണ്ട്. ജനങ്ങളുടെ സമാനതകളിലാത്ത ഇടപെടൽ അത്തരമൊരു സാഹചര്യം ഉണ്ടാക്കിയില്ല. മുങ്ങിമരിച്ചത് 191 പേരാണ്. ഉരുൾപൊട്ടലിൽ 160 പേർ, കാണാതായവർ 14 പേർ. ഒരു വീടുണ്ടായിരുന്നുവെന്ന് പറഞ്ഞതിന് വീടി​െൻറ കല്ലുപോലും കാണാത്ത സ്ഥിതിയുണ്ട്. ജാതിയും മതവും രാഷ്ട്രീയവും നോക്കാതെ ജനങ്ങൾ, ചെറുപ്പക്കാർ എന്നിവർ സ്വന്തം ജീവൻ പണയപ്പെടുത്തി മറ്റുള്ളവരെ രക്ഷപ്പെടുത്തുകയായിരുന്നു. കടലിൽ പെരുമാറാനറിയാവുന്ന മത്സ്യത്തൊഴിലാളികൾ 669 ബോട്ടുകളിൽ രക്ഷപ്പെടുത്തിയത് ആയിരങ്ങളെയാണെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.