മംഗളൂരു: പ്രളയദുരിതാശ്വാസഫണ്ട് വിതരണത്തിൽ കുടക്, ദക്ഷിണ കന്നട, ഉഡുപ്പി ജില്ലകൾക്ക് പ്രാമുഖ്യം നൽകുമെന്ന് മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി പറഞ്ഞു. മണിപ്പാലിൽ പ്രകൃതിദുരന്തനഷ്ടം വിലയിരുത്താൻ ചേർന്ന അവലോകനയോഗശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉഡുപ്പി ജില്ലയിൽ 141 കോടി രൂപയുടെ നഷ്ടമാണുണ്ടായത്. 14 കോടി രൂപ ഇതിനകം അനുവദിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. ജില്ല ചുമതലയുള്ള മന്ത്രി ഡോ. ജയമാല, ജെ.ഡി.എസ് സംസ്ഥാന ജനറൽ സെക്രട്ടറി ബി.എം. ഫാറൂഖ്, കോട്ട ശ്രീനിവാസ പൂജാരി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.