മംഗളൂരു: ബഹ്റൈനിലേക്ക് കഞ്ചാവ് കടത്താൻ ശ്രമിക്കുന്നതിനിടെ മംഗളൂരു വിമാനത്താവളത്തിൽ അറസ്റ്റിലായ മലയാളിയുവാവിന് അഞ്ചു വർഷം തടവും ലക്ഷം രൂപ പിഴയും. കാസർകോട് മഞ്ചേശ്വരം സ്വദേശി പ്രദീപ് കുമാറിനാണ് (34) പ്രിൻസിപ്പൽ ജില്ല സെഷൻസ് കോടതി ശിക്ഷ വിധിച്ചത്. കഴിഞ്ഞ ഒക്ടോബർ 20നാണ് അന്നത്തെ കസ്റ്റംസ് അസി. കമീഷണർ എ.കെ. ചൗധരിയുടെ നേതൃത്വത്തിൽ 80,000 രൂപ വിലവരുന്ന കഞ്ചാവ് പിടികൂടിയത്. കസ്റ്റംസ് ബജ്പെ പൊലീസിനും അവർ നർകോട്ടിക് വിഭാഗത്തിനും കേസ് കൈമാറി. എയർ ഇന്ത്യ, കസ്റ്റംസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ ഒമ്പതു സാക്ഷികളെ വിസ്തരിച്ചു. 20 രേഖകളും ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.