കണ്ണൂര്‍: മാധ്യമപ്രവർത്തകനെയും ഭാര്യയെയും കെട്ടിയിട്ട് കവർച്ച നടത്തിയ സംഘത്തെ തിരിച്ചറിഞ്ഞു. ബംഗ്ലാദേശ് പൗരന്മാരാണ് ഇവരെന്ന് പൊലീസ് വ്യക്തമാക്കി. സംഘത്തെ കണ്ടെത്തുന്നതിനുള്ള നീക്കങ്ങൾ അന്വേഷണസംഘം ഉൗർജിതമാക്കിയിട്ടുണ്ട്. സ്ഥിരമായി ഒരുസ്ഥലത്ത് താമസിക്കാതെ കുറ്റകൃത്യങ്ങൾ ആസൂത്രണംചെയ്ത് നടപ്പാക്കുന്നതാണ് കവർച്ചസംഘത്തിെൻറ രീതി. സമാനമായ കേസുകളുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിൽ സംഘത്തെ കണ്ടെത്താനാവുന്ന ഇടങ്ങളുടെ സൂചന ലഭിച്ചിട്ടുണ്ടെന്നാണ് അന്വേഷണസംഘം പറയുന്നത്. രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ സഞ്ചരിച്ച് സംഘം കുറ്റകൃത്യങ്ങൾ നടത്തിയിട്ടുണ്ട്. ഡല്‍ഹിയിലെ ഷീമാപൂരില്‍നിന്ന് ഇവര്‍ ആധാര്‍, തിരിച്ചറിയല്‍ കാര്‍ഡ് ഉള്‍പ്പെടെ സംഘടിപ്പിച്ചതായും അന്വേഷണസംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. കേരളത്തിൽ കവർച്ച ലക്ഷ്യമിട്ട് 40 പേരടങ്ങുന്ന സംഘം എത്തിയിട്ടുണ്ടെന്നും പൊലീസ് സംശയിക്കുന്നുണ്ട്. മാതൃഭൂമി കണ്ണൂര്‍ യൂനിറ്റ് ന്യൂസ് എഡിറ്റര്‍ കെ. വിനോദ് ചന്ദ്രനെയും ഭാര്യയെയും ആക്രമിച്ച് കെട്ടിയിട്ടതിനുശേഷമാണ് മുഖംമൂടിസംഘം കവർച്ച നടത്തിയത്. താഴെ ചൊവ്വ ഉരുവച്ചാൽ റെയിൽവേഗേറ്റിനടുത്തുള്ള ഇവരുടെ വീടിെൻറ വാതിൽ തകർത്താണ് സംഘം അകത്തുകയറിയത്. 30 പവൻ സ്വർണവും 15,000 രൂപയും എ.ടി.എം കാർഡുകളും സംഘം കൈക്കലാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.